നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ക്കി സം​ഘ​ട​ന​ക​ൾ
Monday, September 20, 2021 12:50 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: റോ​ട്ട​റി ബ​ത്തേ​രി​യും മാ​സ് ക്ല​ബ് പു​ത്ത​ൻ​കു​ന്നും മൂ​ല​ങ്കാ​വ് സെ​ന്‍റ് ജൂ​ഡ് അ​യ​ൽ​ക്കൂ​ട്ട​വും സം​യു​ക്ത​മാ​യി നി​ർ​ധ​ന കു​ടു​ബ​ത്തി​ന് വീ​ടൊ​രു​ക്കി. പു​ത്ത​ൻ​കു​ന്നി​ൽ പൊ​ളി​ഞ്ഞു​വീ​ഴാ​റാ​യ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന നി​ധി​നും കു​ടും​ബ​ത്തി​നു​മാ​ണ് വീ​ടൊ​രു​ക്കി​യ​ത്. 25 വ​ർ​ഷ​ത്തോ​ളം വീ​ടി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​യി​രു​ന്നു നി​ധി​ൻ. സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ലൈ​ഫി​ൽ വീ​ട് ല​ഭി​ക്കു​ക​യി​ല്ലെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ആ ​പ്ര​തീ​ക്ഷ​യും ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്നാ​ണ് റോ​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചീ​രാ​ൽ ക​ല്ലു​മു​ക്കി​ൽ നാ​ല​ര സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി കൊ​ടു​ത്ത​ത്. ഇ​വ​ർ​ക്ക് വീ​ട് വെ​ച്ച് കൊ​ടു​ക്കാ​ൻ സ​ഹാ​യ​വു​മാ​യി മാ​സ് ക്ല​ബ് പു​ത്ത​ൻ​കു​ന്ന് വ​ന്ന​പ്പോ​ൾ സാ​ന്പ​ത്തി​ക സ​ഹാ​യ​വു​മാ​യി മൂ​ല​ങ്കാ​വ് സെ​ന്‍റ് ജൂ​ഡ് അ​യ​ൽ​ക്കു​ട്ട​വും എ​ത്തി. മൂ​ന്ന് സം​ഘ​ട​ന​ക​ൾ ഒ​ന്നാ​യ​പ്പോ​ൾ മ​നോ​ഹ​ര​മാ​യ വീ​ടൊ​രു​ങ്ങി. വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി.
സ​ണ്ണി വി​ള​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ അ​മ​ൽ ജോ​യി, വാ​ർ​ഡം​ഗം പി.​കെ. കൃ​ഷ്ണ​ൻ​കു​ട്ടി, മാ​സ് ക്ല​ബ് ഭാ​ര​വാ​ഹി റ​ഫീ​ക്ക്, റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് പി.​പി. ബി​ജു, കെ.​പി. ര​വി​ന്ദ്ര​നാ​ഥ്, നി​ഖി​ല, വാ​ർ​ഡ് ക​ണ്‍​വീ​ന​ർ ഗോ​പാ​ല​കൃ​ഷ്ണ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.