അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പു​റ​ത്താ​യ​തി​ൽ കോ​ണ്‍​ഗ്ര​സി​ൽ ഭി​ന്ന​ത
Tuesday, September 21, 2021 2:06 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന അ​ഴി​മ​തി അ​ന്വേ​ഷി​ക്കാ​ൻ ഡി​സി​സി നേ​തൃ​ത്വം നി​യോ​ഗി​ച്ച സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് ചോ​ർ​ന്ന​ത് സം​ബ​ന്ധി​ച്ച് കോ​ണ്‍​ഗ്ര​സി​ൽ ഭി​ന്ന​ത. അ​ണി​ക​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പം. ഡി​സി​സി പ്ര​സി​ഡ​ന്‍റ​ട​ക്കം റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന​ത് അ​ണി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി. ഇ​തോ​ടെ പ്ര​ശ്നം വി​വാ​ദ​മാ​യി.
കെ​പി​സി​സി അ​ധ്യ​ക്ഷ​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടാ​ണ് ചോ​ർ​ന്ന​ത്. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ഇ. വി​ന​യ​ൻ ചെ​യ​ർ​മാ​നും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി.​പി രാ​ജ​ശേ​ഖ​ര​ൻ ക​ണ്‍​വീ​ന​റും ബി​നു തോ​മ​സ് അം​ഗ​വു​മാ​യ സ​മി​തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടാ​ണ് ചോ​ർ​ന്ന​ത്.
റി​പ്പോ​ർ​ട്ട് ചോ​ർ​ന്ന​തി​നെ​ചൊ​ല്ലി​യു​ള്ള പ​ഴി​ചാ​ര​ൽ തു​ട​രു​ക​യാ​ണ്. കെ​പി​സി​സി​യി​ൽ നി​ന്നാ​ണ് ചോ​ർ​ന്ന​തെ​ന്ന് ഒ​രു വി​ഭാ​ഗം ആ​രോ​പി​ക്കു​ന്പോ​ൾ ന​ട​പ​ടി നേ​രി​ട്ട​വ​രാ​ണ് ചോ​ർ​ത്തി​യ​തെ​ന്നാ​ണ് മ​റു​വി​ഭാ​ഗ​ത്തി​ന്‍റെ ആ​രോ​പ​ണം. അ​ന്വേ​ഷ​ണ സ​മി​തി​യി​ൽ നി​ന്നാ​ണോ ചോ​ർ​ന്ന​തെ​ന്ന സം​ശ​യ​വും ബ​ല​പ്പെ​ടു​ന്നു​ണ്ട്. ഏ​താ​യാ​ലും കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യു​ടെ ക​ഥ പ​റ​യു​ന്പോ​ൾ സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​ര​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​നി​ടെ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യു​ടേ​യും കെ.​പി ധ​ന​പാ​ല​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ​ത്തി​യ കെ​പി​സി​സി സ​മി​തി​യു​ടേ​യും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. ഡി​സി​സി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ മു​ന്പി​ൽ 22 പ​രാ​തി​ക​ളാ​ണ് എ​ത്തി​യ​ത്.
പ​രാ​തി​യു​ടെ ഉ​ള്ള​ട​ക്ക​വും സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ളും ശി​പാ​ർ​ശ​ക​ളും അ​ട​ങ്ങു​ന്ന​താ​ണ് റി​പ്പോ​ർ​ട്ട്. സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ന്ന അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യു​മാ​ണ് പാ​ർ​ട്ടി​ക്കു​ണ്ടാ​യ ത​ള​ർ​ച്ച​യു​ടെ പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്ന​ത്.
അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന​ങ്ങ​ളി​ൽ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ൽ​ക്കു​ന്ന​വ​ർ​ക്ക് പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​മ​ർ​ശ​മു​ണ്ട്. പി.​വി. ബാ​ല​ച​ന്ദ്ര​ൻ, കെ.​കെ. ഏ​ബ്ര​ഹാം, എ​ൻ.​എം. വി​ജ​യ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളും സ​മി​തി​ക്ക് ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ ഉ​ണ്ട്. മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ കാ​ര്യ​ത്തി​ൽ സ​മി​തി അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.