വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Tuesday, September 21, 2021 10:50 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. മ​ണി​ച്ചി​റ ന്യൂ​നം​പു​റം അ​ബൂ​ബ​ക്ക​ർ (46) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മാ​നി​ക്കു​നി ഭാ​ഗ​ത്ത് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

അ​ബൂ​ബ​ക്ക​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ ഇ​ന്നോ​വ കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ആ​ദ്യം ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ച്ചു. ഭാ​ര്യ: ജ​മീ​ല. മ​ക്ക​ൾ: ഷ​മീ​ല, ഷ​മീ​ന, ഷി​ബി​ല, ഫ​സ​ൽ. മ​രു​മ​ക​ൻ: ഷം​ജി​ത്.