ന​ട​വ​യ​ൽ-​കോ​ഴി​ക്കോ​ട് കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് പുന​രാ​രം​ഭി​ക്ക​ണ​മെ​ന്ന്
Wednesday, September 22, 2021 1:06 AM IST
കേ​ണി​ച്ചി​റ: നാ​ല് പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട ന​ട​വ​യ​ൽ-​കോ​ഴി​ക്കോ​ട് കെഎ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് ആ​രം​ഭ​ത്തി​ൽ നി​ർ​ത്തി​വെ​ച്ച സ​ർ​വീ​സ് ഇ​തു​വ​രെ ആ​രം​ഭി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. മ​റ്റെ​ല്ലാ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളും നേ​ര​ത്തെ ത​ന്നെ ആ​രം​ഭി​ച്ചെ​ങ്കി​ലും ന​ട​വ​യ​ൽ, കേ​ണി​ച്ചി​റ, അ​രി​മു​ള, കാ​ര്യ​ന്പാ​ടി, മീ​ന​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള യാ​ത്ര​ക്കാ​രു​ടെ പു​ല​ർ​കാ​ല യാ​ത്ര​യാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. രാ​വി​ലെ കോ​ഴി​ക്കോ​ടി​നു​ള്ള യാ​ത്ര​ക്ക് ന​ട​വ​യ​ൽ, കേ​ണി​ച്ചി​റ, അ​രി​മു​ള പ്ര​ദേ​ശ​ത്തു​കാ​ർ ബ​ത്തേ​രി​യി​ലോ പ​ന​മ​ര​ത്തോ എ​ത്തി​വേ​ണം യാ​ത്ര​ചെ​യ്യാ​ൻ.