പു​ൽ​പ്പ​ള്ളി-​മാ​ന​ന്ത​വാ​ടി റോ​ഡി​ലെ വ​ന​പാ​ത​യി​ൽ രാ​ത്രി​യാത്രാ നി​രോ​ധ​നം
Thursday, September 23, 2021 12:56 AM IST
പു​ൽ​പ്പ​ള്ളി: പ​ഞ്ചാ​യ​ത്തി​ലെ ചെ​ത​ല​യം റേ​ഞ്ചി​ലെ പാ​തി​രി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ന് മു​ന്നി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന ഇ​ല​ക്ട്രി​ക് കവ​ല കു​റി​ച്ചി​പ്പ​റ്റ റോ​ഡ് അ​ട​ച്ചി​ടു​ന്ന വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. വൈ​കി​ട്ട് ഏ​ഴോ​ടെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ഗേ​റ്റ് അ​ട​ച്ച് താ​ഴി​ട്ട് പൂ​ട്ടു​ക​യാ​ണ് വ​നം​വ​കു​പ്പ്. റോ​ഡ് അ​ട​ച്ച​ത് മൂ​ലം പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളും ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന യാ​ത്ര​ക്കാ​രും ഏ​റെ ദൂ​രം ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

നാ​ട്ടു​കാ​രും വി​വി​ധ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളും സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്. പു​ൽ​പ്പ​ള്ളി - മാ​ന​ന്ത​വാ​ടി റോ​ഡി​ലെ ഇ​ല​ട്രി​ക് ക​വ​ല​മു​ത​ൽ കു​റി​ച്ചി​പ്പ​റ്റ​വ​ഴി പോ​കു​ന്പോ​ൾ ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​രം തേ​ക്ക് പ്ലാ​ന്‍റേ​ഷ​ൻ ആ​ണ്. ആ ​റോ​ഡ് 1958 മു​ത​ൽ ഉ​പ​യോ​ഗ​ത്തി​ൽ ഉ​ള്ള​താ​ണ്. ഈ ​വ​ർ​ഷം മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 40ല​ക്ഷം രൂ​പ ചെ​ല​വി​ൽ റീ ​ടാ​ർ ചെ​യ്ത റോ​ഡ് കൂ​ടി​യാ​ണ്. തേ​ക്ക് പ്ലാ​ന്‍റ​ഷ​ൻ തു​ട​ങ്ങു​ന്ന സ്ഥ​ല​ത്തും തീ​രു​ന്നി​ട​ത്തും റോ​ഡി​നി​രു​വ​ശ​ത്തു​മാ​യി 400 മീ​റ്റ​ർ നീ​ളം ക​ൽ​മ​തി​ലും റോ​ഡ് അ​ട​ക്കാ​ൻ ക​ഴി​യു​ന്ന ഇ​രു​ന്പ് ഗേ​റ്റും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

നാ​ല് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ അ​വി​ടെ​യു​ള്ള ഗേ​റ്റ് രാ​ത്രി​യി​ൽ താ​ഴി​ട്ട് പൂ​ട്ടി​യി​രു​ന്നു. നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മ​തി​യും ഇ​ട​പെ​ട്ട​തോ​ടെ റോ​ഡ്തു​റ​ന്നു കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ വീ​ണ്ടും റോ​ഡ് അ​ട​ക്കു​ക​യാ​ണ്. അ​തി​ലെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ടു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം​മു​ത​ൽ വാ​ഹ​നം വ​ഴി​തി​രി​ച്ചു​വി​ടാ​ൻ ര​ണ്ട് വാ​ച്ച​ർ​മാ​രെ നി​യോ​ഗി​ച്ചി​രി​ക്കു​ന്നു. റോ​ഡ് പ​ഴ​യ​തു​പോ​ലെ തു​റ​ന്ന് കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഉ​ന്ന​ത വ​നം വ​കു​പ്പ് ഉ​ദ്യോ​സ്ഥ​ർ​ക്കും പ​രാ​തി ന​ൽ​കി.

ജ​ന​ങ്ങ​ളു​ടെ സ​ഞ്ച​ാര
സ്വ​ാത​ന്ത്ര്യം ത​ട​യു​ന്ന
വ​നം​വ​കു​പ്പ് ന​ട​പ​ടി
അ​വ​സാ​നി​പ്പി​ക്ക​ണം: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം

പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി- മാ​ന​ന്ത​വാ​ടി റോ​ഡി​ലെ ഇ​ല​ക്ട്രി​ക് ക​വ​ല ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ മു​ത​ൽ കു​റി​ച്ചി​പ്പ​റ്റ വ​രെ വൈ​കു​ന്നേ​രം ആ​റി​ന് ശേ​ഷം വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​തെ ഗേ​റ്റ് അ​ട​ച്ച് താ​ഴി​ട്ട് പൂ​ട്ടി ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന വ​നം വ​കു​പ്പി​ന്‍റെ ക്രൂ​ര​ത​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ടി​യ​ന്ത​ര ഇ​ട​പ്പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ വ​നാ​തി​ർ​ത്തി​യി​ൽ പ്ര​തി​രോ​ധ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഫ​ണ്ടി​ല്ലെ​ന്ന് പ​റ​യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ത​ട​യു​ന്ന​തി​ന് വേ​ണ്ടി ഗേ​റ്റ് നി​ർ​മി​ക്കാ​നും വാ​ച്ച​ർ​മാ​ർ​ക്ക് ശ​ന്പ​ളം കൊ​ടു​ക്കു​വാ​നും ഫ​ണ്ട് കി​ട്ടു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. 1950 കാ​ല​ഘ​ട്ടം മു​ത​ൽ ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന ഈ ​റോ​ഡ് ഉ​ൾ​പ്പ​ടെ മ​റ്റ് റോ​ഡു​ക​ളും അ​ട​യ്ക്കു​വാ​നു​ള്ള വ​നം​വ​കു​പ്പി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​ജു തി​ണ്ടി​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ നെ​ടും​കൊ​ന്പി​ൽ, പി.​യു. മാ​ണി, സി.​പി. മാ​ത്യു, സി.​കെ. ബാ​ബു, വ​ർ​ക്കി ക​വു​ങ്ങും​പ്പ​ള്ളി, തോ​മ​സ് കൊ​ട്ടു​കാ​പ്പ​ള്ളി, സ്റ്റീ​ഫ​ൻ താ​ഴ​ത്ത് വെ​ട്ട​ത്ത്, ബി​നോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​നം​വ​കു​പ്പ് നീ​ക്കം
പു​ന​പ​രി​ശോ​ധി​ക്ക​ണം:
ജന​താ​ദ​ൾ-​എ​സ്

പു​ൽ​പ്പ​ള്ളി: ഇ​ല​ക്ട്രി​ക് ക​വ​ല -കു​റി​ച്ചി​പ്പ​റ്റ വ​ന​പാ​ത വ​നം​വ​കു​പ്പ് അ​ട​യ്ക്കാ​നു​ള്ള നി​ല​പാ​ട് പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ജ​ന​താ​ദ​ൾ-​എ​സ് ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ യാ​ത്ര ചെ​യ്യു​ന്ന റോ​ഡ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​ട​ച്ചു​പൂ​ട്ടു​ന്ന വ​നം​വ​കു​പ്പ് നി​ല​പാ​ട് അ​പ​ല​പ​നീ​യ​മാ​ണ്. ഇ​ത്ത​രം നി​ല​പാ​ടെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ വ​ഴി​യി​ൽ ത​ട​യു​മെ​ന്നും ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം ന​ൽ​കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബെ​ന്നി കു​റു​ന്പാ​ല​ക്കാ​ട്ട്, എ.​ജെ. കു​ര്യ​ൻ, അ​രു​ണ്‍, കെ. ​മു​ഹ​മ്മ​ദ് കു​ട്ടി, അ​ന്ന​മ്മ പൗ​ലോ​സ്, സ​ന​ൽ സാ​ബു , അ​മീ​ർ അ​റ​യ്ക്ക​ൽ, ഉ​ന്ന​യ്സ് ക​ല്ലൂ​ർ, പി.​കെ. കു​മാ​ര​ൻ, ബാ​ബു മീ​നം​കൊ​ല്ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.