എ​രി​യ​പ്പ​ള്ളി- കേ​ണി​ച്ചി​റ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ​ത് അ​പ​ക​ട ഭീ​ഷ​ണി​യാ​വു​ന്നു
Thursday, September 23, 2021 12:56 AM IST
പു​ൽ​പ്പ​ള​ളി: എ​രി​യ​പ്പ​ള്ളി- കേ​ണി​ച്ചി​റ റോ​ഡി​ലെ ക​ല്ലു​വ​യ​ൽ മേ​ഖ​ല​യി​ൽ വ​യ​ലി​ലൂ​ടെ പോ​കു​ന്ന ഭാ​ഗ​ത്തെ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞ​ത് അ​പ​ക​ട ഭീ​ഷ​ണി​യാ​വു​ന്നു. പു​ൽ​പ്പ​ള്ളി​യി​ൽ കേ​ണി​ച്ചി​റ, മീ​ന​ങ്ങാ​ടി, ക​ൽ​പ്പ​റ്റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്താ​നു​ള്ള വ​ഴി കൂ​ടി​യാ​ണി​ത്.
താ​ഴ്ച​യു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ലും മ​റ്റും ഇ​തു​വ​ഴി വ​രു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. നി​ര​വ​ധി വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ട്രാ​ൻ​സ്ഫോ​മ​റും സ്ഥാ​പി​ച്ച സ്ഥ​ല​ത്താ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. കെഎസ്ആ​ർ​ടി​സി ബ​സു​ക​ള​ട​ക്കം ക​ട​ന്നു പോ​കു​ന്ന പാ​ത കൂ​ടി​യാ​ണി​ത്. അ​ടി​യ​ന്ത​ര​മാ​യി സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.