എംഎൽഎയ്ക്കെതിരേ ആരോപണവുമായി മുൻ ഡിസിസി പ്രസിഡന്‍റ്
Thursday, September 23, 2021 12:56 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബ​ത്തേ​രി അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​സി​സി നി​യോ​ഗി​ച്ച മൂ​ന്നം​ഗ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ കെ​പി​സി​സി​ക്കു സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്താ​യ​തോ​ടെ വ​യ​നാ​ട് കോ​ണ്‍​ഗ്ര​സി​ൽ വീ​ണ്ടും പൊ​ട്ടി​ത്തെ​റി.
ഡി​സി​സി പ്ര​സി​ഡ​ന്‍റ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളു​ടെ പേ​ര് റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട​തോ​ടെ പാ​ർ​ട്ടി​ക്കു​ള്ളി​ൽ വി​ഷ​യം സ​ജീ​വ ച​ർ​ച്ച​യാ​യി. അ​ർ​ബ​ൻ ബാ​ങ്കി​ൽ ആ​രെ​ങ്കി​ലും അ​ഴി​മ​തി ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ത​ന്നെ​യാ​ണെ​ന്നാ​ണ് മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റും കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​വു​മാ​യ പി.​വി. ബാ​ല​ച​ന്ദ്ര​ന്‍റെ ആ​രോ​പ​ണം. ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​വും രാ​ഷ്ട്രീ​യ പ്രേ​രി​ത​വു​മാ​ണെ​ന്ന് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ പ​റ​യു​ന്നു. ഈ ​വെ​ളി​പ്പെ​ടു​ത്ത​ലി​ൽ കെ​പി​സി​സി നേ​തൃ​ത്വം നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് മു​ൻ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ഇ. വി​ന​യ​ൻ ചെ​യ​ർ​മാ​നും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി.​പി രാ​ജ​ശേ​ഖ​ര​ൻ ക​ണ്‍​വീ​ന​റും ബി​നു തോ​മ​സ് അം​ഗ​വു​മാ​യ ഡി​സി​സി​യു​ടെ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നു പു​റ​മെ കെ​പി​സി​സി നി​യോ​ഗി​ച്ച, സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യും മു​ൻ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ധ​ന​പാ​ല​നു​മു​ള്ള ര​ണ്ടം​ഗ ക​മ്മീ​ഷ​നും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ കോ​ണ്‍​ഗ്ര​സി​ന് ന​ഷ്ട​പ്പെ​ടാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം കെ​ടു​കാ​ര്യ​സ്ഥ​ത​യും അ​ഴി​മ​തി​യു മാ​ണെ​ന്ന് ഡി​സി​സി നി​യ​മി​ച്ച സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്.