വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ൽ നി​ന്നും പ​ണം ത​ട്ടി​യ​താ​യി പ​രാ​തി
Friday, September 24, 2021 12:52 AM IST
ക​ൽ​പ്പ​റ്റ: ട്രാ​വ​ൽ ഏ​ജ​ൻ​സി​യു​ടെ മ​റ​വി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ൽ നി​ന്നും പ​ണം ത​ട്ടി​യ​താ​യി പ​രാ​തി. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്ലൂ​വേ​വ്സ് ഹോ​ളി​ഡേ​യ്സ് എ​ന്ന സ്ഥാ​പ​ന ഉ​ട​മ വി.​കെ. പ്രേം​ദാ​സ് ആ​ണ് വി​നോ​ദ​യാ​ത്ര​ക്കി​ടെ ത​ട്ടി​പ്പ് ന​ട​ത്തി പ​ണം കൈ​ക്ക​ലാ​ക്കി​യ​തെ​ന്ന് ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ 60 പേ​ര​ട​ങ്ങു​ന്ന സം​ഗ​മാ​ണ് യാ​ത്ര​ന​ട​ത്തി​യ​ത്. കാ​ശ്മീ​ർ, ല​ഡാ​ക്ക്, കാ​ർ​ഗി​ൽ, ലേ ​തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നി​ട​യി​ൽ ഹോ​ട്ട​ൽ ബി​ൽ ഇ​യാ​ൾ ന​ൽ​കാ​ത്ത​തി​നെ​തു​ട​ർ​ന്ന് യാ​ത്രാ​സം​ഘ​ത്തി​ലെ 27 പേ​ർ ചേ​ർ​ന്ന് ഒ​രാ​ൾ 14550 രൂ​പ വീ​തം എ​ടു​ത്ത് 392850 രൂ​പ പ്രേം​ദാ​സ് മു​ഖാ​ന്തി​രം ഹോ​ട്ട​ൽ അ​ക്കൗ​ണ്ടി​ൽ അ​ട​ച്ച് സെ​റ്റി​ൽ ചെ​യ്തു.
ക​ട​മാ​യി ന​ൽ​കി​യ ഈ ​തു​ക​ക്ക് ഈ​ടാ​യി താ​മ​ര​ശേ​രി ഫെ​ഡ​റ​ൽ ബേ​ങ്ക് ശാ​ഖ​യി​ലെ ചെ​ക്ക് ലീ​ഫു​ക​ൾ ആ​ണ് ത​ന്ന​ത്. ഈ ​മാ​സം അ​ഞ്ചാം തി​യ​തി​ക്ക​കം എ​ല്ലാ​വ​രു​ടെ​യും പ​ണം ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ൾ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ജോ​സ് എം. ​കു​ര്യ​ൻ, കെ.​എ​സ്. ജെ​യിം​സ്, കെ.​വി. കേ​ളു, പി.​ജെ. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.
ഇ​യാ​ൾ​ക്കെ​തി​രെ താ​മ​ര​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​ന് മ​റ്റൊ​രു യാ​ത്ര ഇ​തേ റൂ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച് പ​ണം സ​മാ​ഹ​രി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ഇ​യാ​ൾ മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.