ഗാ​ന്ധി​ജി​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന്
Sunday, September 26, 2021 1:28 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ്വ​കാ​ര്യ വ​സ്ത്ര നി​ർ​മാ​ണ ക​ന്പ​നി​യു​ടെ പ​ര​സ്യ​ത്തി​ൽ ഗാ​ന്ധി​ജി​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള പ്ര​ദേ​ശ് ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. 1950ലെ ​എം​ബ്ലം​സ് ആ​ൻ​ഡ് നെ​യിം​സ് പ്രൊ​ട്ട​ക്ഷ​ൻ നി​യ​മം, പ്രി​വ​ൻ​ഷ​ൻ ഓ​ഫ് ഇ​ൻ​സ​ൾ​ട്ട് ടു ​നാ​ഷ​ണ​ൽ ഹോ​ണ​ർ ആ​ക്ട് 1971 എ​ന്നി​വ പ്ര​കാ​രം ഗാ​ന്ധി​ജി​യു​ടെ പേ​രോ ചി​ത്ര​മോ പ​ര​സ്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല.
നി​യ​മ​ത്തി​നെ​തി​രെ​യാ​ണ് പ​ര​സ്യ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് പ​ര​സ്യം പി​ൻ​വ​ലി​ക്കാ​നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​രി​തി​രി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഗാ​ന്ധി ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​ഡ്വ.​ജോ​ഷി സി​റി​യ​ക്കി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു. ജോ​ണ്‍​സ​ണ്‍ തൊ​ഴു​ത്തു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ര്യാ​ക്കോ​സ് ആ​ന്‍റ​ണി, സ​ണ്ണി ജോ​സ​ഫ്, ജോ​സ് ചെ​റു​വ​ള്ളി​ൽ, ടോ​മി പാ​ണ്ടി​ശേ​രി, സി​ബി​ച്ച​ൻ ക​രി​ക്കേ​ടം, ഐ.​ബി മൃ​ണാ​ളി​നി, പി.​എം ഹം​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.