അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​നം; കോ​ഴ ആ​രോ​പ​ണ​ങ്ങ​ൾ തു​ട​രു​ന്നു
Sunday, September 26, 2021 1:28 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന​ത്തി​ലെ കോ​ഴ പു​തി​യ കാ​ര്യ​മ​ല്ല, മു​ന്പും ഇ​തു ന​ട​ന്നി​ട്ടു​ണ്ടെ​ന്ന വി​ധ​ത്തി​ൽ ആ​രോ​പ​ണ​മു​യ​രു​ന്നു. രേ​ഖ​ക​ൾ പു​റ​ത്തു​വ​രു​ന്നു. വീ​തം വ​യ്പ്പി​ന്‍റെ ക​ഥ​ക​ളും ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്നു. കോ​ണ്‍​ഗ്ര​സ് ഭ​രി​ച്ച മു​ൻ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യും പ​ണം വാ​ങ്ങി​യെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സൂ​പ്പി പ​ള്ളി​യാ​ൽ പു​റ​ത്തു​വി​ട്ടു. അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് നി​യ​മ​ന​ങ്ങ​ളി​ൽ പ​ണം വാ​ങ്ങി​യെ​ന്ന രേ​ഖ പു​റ​ത്തു​വ​രു​ന്ന​ത്. പ്യൂ​ണ്‍, വാ​ച്ച്മാ​ൻ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള 13 നി​യ​മ​ന​ങ്ങ​ളി​ൽ 1.14 കോ​ടി രൂ​പ ഭ​ര​ണ​സ​മി​തി കൈ​പ്പ​റ്റി​യെ​ന്നാ​ണ് പു​തി​യ ആ​രോ​പ​ണം.
ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം കൈ​പ്പ​റ്റി​യെ​ന്നും രേ​ഖ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സ് നി​ർ​മാ​ണ​ത്തി​നാ​യി എ​ട്ട് ല​ക്ഷം രൂ​പ മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​വി. ബാ​ല​ച​ന്ദ്ര​ൻ അ​ന്ന​ത്തെ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​പി. തോ​മ​സി​ൽ നി​ന്നും കൈ​പ്പ​റ്റി​യ​താ​യു​ള്ള രേ​ഖ​ക​ളും പു​റ​ത്തു​വ​ന്നു. കെ​പി​സി​സി മു​ൻ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പി​ന്നീ​ട് സി​പി​എ​മ്മി​ൽ ചേ​ർ​ന്ന എം.​എ​സ്. വി​ശ്വ​നാ​ഥ​നും പ​ണം കൈ​പ്പ​റ്റി​യ​വ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.
അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന കോ​ഴ വി​വാ​ദം സ​ജീ​വ ച​ർ​ച്ച​യാ​യ​തോ​ടെ ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​ക്കെ​തി​രേ​യും ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ ഗ്രൂ​പ്പ് തി​രി​ഞ്ഞാ​ണ് ആ​രോ​പ​ണ​ങ്ങ​ളും പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും ഉ​യ​രു​ന്ന​ത്.