കോ​ണ്‍​ഗ്ര​സി​ൽ അ​സ്വ​സ്ഥ​ത പു​ക​യു​ന്നു: കെ​പി​സി​സി ഇ​ട​പെ​ട​ൽ തു​ട​രു​ന്നു
Sunday, September 26, 2021 9:45 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സി​ൽ അ​സ്വ​സ്ഥ​ത പു​ക​യു​ന്നു. അ​തോ​ടൊ​പ്പം ത​ന്നെ കെ​പി​സി​സി ഇ​ട​പെ​ട​ൽ തു​ട​രു​ന്നു. അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന കോ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​വും പി​ന്നീ​ട് ന​ട​ന്ന ഡി​സി​സി പ്ര​സി​ഡ​ന്‍റ് നി​യ​മ​ന​വും കോ​ണ്‍​ഗ്ര​സി​ൽ അ​സ്വ​സ്ഥ​ത​യു​ടെ ആ​ക്കം കൂ​ട്ടി. ജി​ല്ല​യി​ലെ കോ​ണ്‍​ഗ്ര​സി​ൽ ഗ്രൂ​പ്പു​ക​ൾ സ​ജീ​വ​മാ​യി​രു​ന്നെ​ങ്കി​ലും അ​ത് അ​തി​ർ​വ​ര​ന്പു​ക​ൾ​ക്കു​ള്ളി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​തി​ർ​വ​ര​ന്പ് ലം​ഘി​ച്ചു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. നേ​താ​ക്ക​ൾ അ​വ​രു​ടെ സ്ഥാ​നം അ​ര​ക്കി​ട്ടു​റ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ അ​ടി തെ​റ്റു​ന്ന​ത് ആ​ർ​ക്കെ​ല്ലാ​മാ​ണെ​ന്ന് ക​ണ്ട​റി​യ​ണം.
ഏ​റ്റ​വും ഒ​ടു​വി​ലാ​യി പ്ര​ശ്നം കോ​ണ്‍​ഗ്ര​സ് ബ​ത്തേ​രി ബ്ലോ​ക്ക് ക​മ്മി​റ്റി പു​നഃ​സം​ഘ​ന​ട​യി​ലെ​ത്തി നി​ൽ​ക്കു​ക​യാ​ണ്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഇ​റ​ക്കി​യ പ​ട്ടി​ക കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മ​ര​വി​പ്പി​ച്ച​തോ​ടെ കെ​പി​സി​സി ഇ​ട​പെ​ട​ൽ വീ​ണ്ടും സ​ജീ​വ​മാ​യി. അ​ർ​ബ​ൻ കോ​ഴ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ ഡി​സി​സി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന് പു​റ​മെ കെ​പി​സി​സി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ തീ​രു​മാ​നം മ​ര​വി​പ്പി​ച്ച​ത്.
ക​ഴി​ഞ്ഞ 23ന് ​ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഒ​പ്പി​ട്ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ലി​ന് ന​ൽ​കി​യ ലി​സ്റ്റാ​ണ് കെ​പി​സി​സി മ​ര​വി​പ്പി​ച്ച​ത്. ബ്ലോ​ക്ക് ക​മ്മി​റ്റി​യി​ലേ​ക്ക് 14 ഭാ​ര​വാ​ഹി​ക​ളെ പു​തു​താ​യി ചേ​ർ​ത്താ​ണ് പ​ട്ടി​ക​യി​റ​ക്കി​യ​ത്. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ കൂ​ടെ നി​ൽ​ക്കു​ന്ന​വ​രെ ഒ​തു​ക്കാ​നു​ള്ള നീ​ക്ക​മാ​യി ഐ.​സി പ​ക്ഷം ക​ണ്ട​തോ​ടെ​യാ​ണ് സം​ഭ​വം കെ​പി​സി​സി ഇ​ട​പെ​ട​ലി​ലെ​ത്തി​യ​ത്.
ബ്ലോ​ക്ക് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കെ.​എം. ഉ​സ്മാ​ൻ, ട്ര​ഷ​റ​റാ​യി എ.​എ. അ​നു​മോ​ദ്കു​മാ​ർ എ​ന്നി​വ​രേ​യും 12 ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രേ​യും നി​യോ​ഗി​ച്ചാ​ണ് പു​തി​യ പ​ട്ടി​ക. ലി​സ്റ്റി​നെ​തി​രെ വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കെ​പി​സി​സി നേ​തൃ​ത്വം ഇ​ട​പെ​ട്ട​തെ​ന്നാ​ണ് സൂ​ച​ന. അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന കോ​ഴ ആ​രോ​പ​ണ​വും ലി​സ്റ്റ് മ​ര​വി​പ്പി​ക്കാ​ൻ കാ​ര​ണ​മാ​യെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.
ഐ​സി പ​ക്ഷം നേ​താ​ക്ക​ൾ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ കാ​ണാ​നു​ള്ള നീ​ക്ക​വും ന​ട​ത്തു​ന്നു​ണ്ട്. 29ന് ​ഒ​രു മ​ണി​ക്കൂ​ർ സ​മ​യം അ​നു​വ​ദി​ച്ച​താ​യും പ​റ​യു​ന്നു. എം​എ​ൽ​എ​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​വി. ബാ​ല​ച​ന്ദ്ര​നെ​തി​രേ​യും അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന കോ​ഴ​യി​ൽ അ​ന്വേ​ഷ​ണ സ​മി​തി കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തി​യ​വ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി വേ​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള നീ​ക്ക​വും ന​ട​ത്തു​ന്നു​ണ്ട്.
കോ​ണ്‍​ഗ്ര​സി​ൽ കോ​ഴ വി​വാ​ദം ക​ത്തി നി​ൽ​ക്കു​ന്പോ​ൾ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​തി​ക​രി​ക്കാ​ത്ത​തും അ​ണി​ക​ൾ​ക്കു​ള്ളി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​ണ്. പ​ര​സ്പ​രം ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ൾ ന​ട​ത്തി അ​ണി​ക​ളെ കൂ​ടെ നി​ർ​ത്താ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്നു. എ​തി​രാ​ളി​ക​ളെ നി​ർ​വീ​ര്യ​മാ​ക്കാ​ൻ അ​ർ​ബ​ൻ ബാ​ങ്ക് നി​യ​മ​ന കോ​ഴ വി​വാ​ദ​മാ​ക്കാ​നു​ള്ള നീ​ക്ക​വും സ​ജീ​വ​മാ​ണ്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​മെ​ന്ന് ക​രു​തി​യ നേ​താ​ക്ക​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ പ​രാ​മ​ർ​ശ​മു​ണ്ടാ​യ​ത് ഒ​രു മു​ഴം മു​ന്പേ എ​റി​ഞ്ഞ​താ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​യ​രു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ വാ​ഗ്വാ​ദം ശ​ക്തി​പ്പെ​ടു​മെ​ന്ന സൂ​ച​ന​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.