ഇ​ഞ്ചി​യു​ടെ വി​ല​യി​ടി​വ്: ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് നി​വേ​ദ​നം ന​ൽ​കി
Sunday, September 26, 2021 9:46 PM IST
പു​ൽ​പ്പ​ള്ളി: ഇ​ഞ്ചി​യു​ടെ വി​ല​യി​ടി​വ്മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ഷ​ണ​ൽ ഫാ​ർ​മേ​ഴ്സ് പൊ​ഡ്യൂ​സേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് നി​വേ​ദ​നം ന​ൽ​കി. ഇ​ഞ്ചി​യു​ടെ വി​ല​യി​ടി​വു​മൂ​ലം ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.
‌കൃ​ഷി​ക്കാ​ർ​ക്ക് ക​ർ​ണാ​ട​ക​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ പോ​യി വ​രു​ന്ന​തി​ന് ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കും നി​വേ​ദ​നം ന​ൽ​കി​യ​ത്. ഭാ​ര​വാ​ഹി​ക​ളാ​യ അ​ജ​യ​കു​മാ​ർ, തോ​മ​സ്, മി​റ​ർ, കെ.​പി. ജോ​സ്, ബാ​ബു ചേ​കാ​ടി, കെ.​കെ. ഷാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​രാ​യ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ടി.​സി​ദ്ദി​ഖ്, ഒ.​ആ​ർ. കേ​ളു, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ശ​ങ്ക​ർ എ​ന്നി​വ​ർ​ക്കും രാ​ഹു​ൽ ഗാ​ന്ധി എം​പി​ക്ക് ഓ​ണ്‍​ലൈ​നാ​യും നി​വേ​ദ​നം ന​ൽ​കി.