കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ഷ​ക സ​മ​ര​ത്തി​നു നേ​രെ മു​ഖം തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന നി​ല​പാ​ട് അ​വ​സാ​നി​പ്പി​ക്ക​ണം: ടി. ​സി​ദ്ദി​ഖ്
Tuesday, September 28, 2021 12:23 AM IST
ക​ൽ​പ്പ​റ്റ: കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ർ​ഷ​ക സ​മ​ര​ത്തി​ന് നേ​രെ മു​ഖം തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന​നി​ല​പാ​ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ. രാ​ജ്യ​ത്തെ ക​ർ​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും വ​ലി​യ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. അ​തി​ന് പ​രി​ഹാ​രം കാ​ണാ​തെ കോ​ർ​പ​റേ​റ്റു​ക​ളു​ടെ താ​ല്പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി മാ​ത്രം നി​ല​കൊ​ള്ളു​ന്ന സ​ർ​ക്കാ​ർ ആ​യി മോ​ദി സ​ർ​ക്കാ​ർ മാ​റി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ന്ന ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക ക​ണ്‍​വെ​ൻ​ഷ​നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​നു​ള്ള സ്വീ​ക​ര​ണ ച​ട​ങ്ങും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗി​രീ​ഷ് ക​ൽ​പ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. ആ​ലി, ടി.​ജെ. ഐ​സ​ക്, വി.​എ. മ​ജീ​ദ്, എം.​എ. ജോ​സ​ഫ്, സി. ​ജ​യ​പ്ര​സാ​ദ്, വി​ജ​യ​മ്മ, കെ. ​അ​ജി​ത, പി.​കെ. മു​ര​ളി, എ​സ്. മ​ണി, സു​നീ​ർ ഇ​ത്തി​ക്ക​ൽ, കെ. ​വാ​സു, ഡി​ന്‍റോ ജോ​സ്, ഹ​ർ​ഷ​ൽ കൊ​ണാ​ട​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.