സ​മ​യം നോ​ക്കി വി​ള​വെ​ടു​പ്പ്: ചെ​ണ്ടു​മ​ല്ലി​ കൃ​ഷി​ൽ ലാ​ഭ​മു​ണ്ടാ​ക്കി സെ​ന്‍റ് ജൂ​ഡ് അ​യ​ൽ​ക്കൂ​ട്ടം
Saturday, October 16, 2021 1:24 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പൂ​ജ​ക്ക് ചെ​ണ്ടു​മ​ല്ലി​പ്പൂ​ക്ക​ൾ വി​ള​വെ​ടു​ത്ത് മൂ​ല​ങ്കാ​വ് സെ​ന്‍റ് ജൂ​ഡ് അ​യ​ൽ​ക്കൂ​ട്ടം. പൂ​ജ​ക്കാ​യി പൂ​ക്ക​ൾ അ​ന്വേ​ഷി​ച്ച് ഗു​ണ്ട​ൽ പേ​ട്ട​യി​ൽ പോ​യി തി​രി​ച്ചു​വ​ന്ന തി​രു​വ​ണ്ണൂ​ർ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളാ​ണ് പൂ​ക്ക​ൾ​ക്കാ​യി സെ​ന്‍റ് ജൂ​ഡ് അ​യ​ൽ​ക്കൂ​ട്ടം ഭാ​ര​വാ​ഹി​ക​ളെ സ​മീ​പി​ച്ച​ത്. നി​ര​വ​ധി​പേ​ർ ഇ​വ​രെ സ​മീ​പി​ച്ചെ​ങ്കി​ലും തി​രു​വ​ണ്ണൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പൂ​ക്ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.
സെ​ന്‍റ് ജൂ​ഡ് അ​യ​ൽ​ക്കൂ​ട്ടം പ്ര​സി​ഡ​ന്‍റ് സ​ണ്ണി വി​ള​ക്കു​ന്നേ​ലും എ​ൽ​ദോ തോ​ട്ട​ത്തി​ലും ചേ​ർ​ന്ന് ക​ല്ലൂ​ർ തി​രു​വ​ണ്ണൂ​ർ അ​ന്പ​ലം സെ​ക്ര​ട്ട​റി പി.​എ. ദി​നേ​ശ​നു പൂ​ക്ക​ൾ കൊ​ടു​ത്താ​ണ് ചെ​ണ്ടു​മ​ല്ലി പൂ​വി​ൽ​പ​ന ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ന​മ്മു​ടെ നാ​ട്ടി​ൽ അ​നാ​യാ​സം കൃ​ഷി ചെ​യ്ത് ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​ന്ന​വ​യാ​ണ് ചെ​ണ്ടു​മ​ല്ലി.
ക​ർ​ണാ​ട​ക​യി​ലെ ഗു​ണ്ടി​ൽ പേ​ട്ട​യി​ൽ ഉ​ണ്ടാ​കു​ന്ന​തി​നെ​ക്കാ​ളും വ​ലി​പ്പ​വും ഗു​ണ​മു​ള്ള​തും വ​യ​നാ​ട്ടി​ൽ കൃ​ഷി ചെ​യ്തെ​ടാ​ക്കാ​വു​ന്ന​താ​ണ്. ബ​ത്തേ​രി പ​ഴം പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ നി​ന്നും വാ​ങ്ങി​യ​താ​ണ് ചെ​ണ്ടു​മ​ല്ലി വി​ത്തു​ക​ൾ. സ​മ​യം നോ​ക്കി കൃ​ഷി ചെ​യ്താ​ൽ ധാ​രാ​ളം പ​ണ​മു​ണ്ടാ​ക്കാ​നു​ള്ള മാ​ർ​ഗം കൂ​ടി​യാ​ണി​ത്.