കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണെ​തി​രെ എ​ൽ​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ൾ
Sunday, October 17, 2021 12:35 AM IST
മാ​ന​ന്ത​വാ​ടി: ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണെ​തി​രെ സി​ഡി​എ​സി​ലെ എ​ൽ​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ൾ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ളി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ഴി​വി​ട്ട തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്ത​താ​യും ചെ​യ​ർ​പേ​ഴ്സ​ണ്‍ രാ​ജി വെ​ക്ക​ണ​മെ​ന്നും എ​ൽ​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
ത​ല​പ്പു​ഴ​യി​ലെ വ​യ​നാ​ട് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ കു​ക്ക്, സ്വീ​പ്പ​ർ ത​സ്തി​ക​യി​ൽ താ​ല്ക്കാ​ലി​ക നി​യ​മ​ന​ങ്ങ​ൾ കു​ടും​ബ​ശ്രീ വ​ഴി​യാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തു പ്ര​കാ​രം ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന് പേ​ര് ലി​സ്റ്റ് ന​ൽ​കേ​ണ്ട​ത് ത​വി​ഞ്ഞാ​ൽ കു​ടും​ബ​ശീ സി​ഡി​എ​സ് ക​മ്മി​റ്റി​യാ​ണ്. എ​ന്നാ​ൽ മീ​റ്റിം​ഗ് കൂ​ടു​ക​യോ മി​നു​ട്സി​ൽ പോ​ലും രേ​ഖ​പ്പെ​ടു​ത്താ​തെ​യും സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഏ​ക​പ​ക്ഷീ​യ​മാ​യി ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന് ലി​സ്റ്റ് ന​ൽ​കി​യ​താ​യും കു​ടും​ബ​ശ്രീ​യി​ൽ അം​ഗ​മ​ല്ലാ​ത്ത​വ​രു​ടെ പേ​രും അ​ന​ർ​ഹ​മാ​യി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ന​ൽ​കി​യ​തെ​ന്നും എ​ൽ​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ൾ പ​റ​യു​ന്നു.

നി​യ​മ​വി​രു​ദ്ധ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്ത സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സ്ഥാ​നം രാ​ജി​വയ്ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും എ​ൽ​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ബി​ന്ദു രാ​ജ​ൻ, ജി​ഷ സ​ന്തോ​ഷ്, കെ. ​ഷ​ബി​ത, അ​നി​ഷ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.