അ​ഡ്വ. ജോ​ഷി സി​റി​യ​ക് അ​നു​സ്മ​ര​ണം ന​ട​ത്തി
Monday, October 18, 2021 12:47 AM IST
പു​ൽ​പ്പ​ള്ളി: കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ബ​ത്തേ​രി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​ഡ്വ. ജോ​ഷി സി​റി​യ​ക് അ​നു​സ്മ​ര​ണം ന​ട​ത്തി. ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ ഭൂ​മി ബാ​ങ്കു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന സ​ർ​ഫാ​സി നി​യ​മ​ത്തി​നെ​തി​രേ ന​ട​ത്തി​യ പോ​രാ​ട്ടം, വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രെ​യും ക​ർ​ഷ​ക​ർ​ക്ക് പ്ര​കൃ​തി​ക്ഷോ​ഭം ഉ​ണ്ടാ​യ​പ്പോ​ൾ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​മ​ര​ങ്ങ​ൾ ന​ട​ത്തു​ക​യും ബാ​ങ്കു​ക​ളു​ടെ ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ക, ക​ർ​ഷ​ക​രു​ടെ മ​ക്ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ ലോ​ണ്‍ അ​നു​വ​ദി​ക്കു​ക മു​ത​ലാ​യ സ​മ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത നേ​താ​വാ​യി​രു​ന്നു അ​ഡ്വ. ജോ​ഷി സി​റി​യ​ക്ക് എ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
ഇ​രു​ള​ത്ത് ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ തോ​ബ്രാം​കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​ടി. തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി തേ​ക്കു​മ​ല, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ വി.​ടി. ജോ​സ്, സാ​ജു ഐ​ക്ക​ര​ക്കു​ന്ന​ത്, ബേ​ബി സു​കു​മാ​ര​ൻ, ഷാ​ജി കു​ന്ന​ത്ത്, കെ.​എം. കു​ര്യാ​ക്കോ​സ്, വി.​വി. രാ​ജു, കോ​ണ്‍​ഗ്ര​സ് ഇ​രു​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. രം​ഗ​നാ​ഥ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​കെ. തോ​മ​സ്, ആ​ന്‍റ​ണി ചോ​ലി​ക്ക​ര, പി.​ജെ. ഷാ​ജി, വി​ൻ​സെ​ന്‍റ് ചേ​രു​വേ​ലി​യി​ൽ, സാ​ബു വാ​കേ​രി, ഷി​നോ​ജ് ക​ള​പ്പു​ര, ജോ​സ് പാ​റ​ക്ക​ൽ, സ​ണ്ണി ബ​ത്തേ​രി, കെ.​കെ. മോ​ഹ​ന​ൻ, ശി​വ​രാ​മ​ൻ, സാം ​തോ​മാ​ട്ടു​ചാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.