പാ​ട​ന്ത​റ-​ക​മ്പാ​ടി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം
Tuesday, October 19, 2021 12:58 AM IST
ഗൂ​ഡ​ല്ലൂ​ർ: ദേ​വ​ര്‍​ഷോ​ല പ​ഞ്ചാ​യ​ത്തി​ലെ പാ​ട​ന്ത​റ-​ക​മ്പാ​ടി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. കൗ​ണ്ട​ന്‍​കൊ​ല്ലി ആ​ദി​വാ​സി കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡാ​ണി​ത്. കു​ണ്ടും കു​ഴി​യു​മാ​യി റോ​ഡ് പാ​ടെ ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. ആ​ദി​വാ​സി​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള നൂ​റു​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത​യാ​ണി​ത്. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ റോ​ഡ് ചെ​ളി​ക്ക​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്ക് പോ​ലും സ​ഞ്ച​രി​ക്കാ​ന്‍ പ​റ്റാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. റോ​ഡ് ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ളോ​ടും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ടും നി​ര​വ​ധി പ്രാ​വ​ശ്യം ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്.
എ​ന്നാ​ല്‍ ഇ​തു​വ​രെ റോ​ഡ് ന​ന്നാ​ക്കി​യി​ട്ടി​ല്ല. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ കാ​ര​ണം ട്രി​പ്പ് വി​ളി​ച്ചാ​ല്‍ പോ​ലും വാ​ഹ​ന​ങ്ങ​ള്‍ വ​രു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.