സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മി​ത്ര​ജ്യോ​തി ഫൗ​ണ്ടേ​ഷ​ൻ
Tuesday, October 19, 2021 11:59 PM IST
എ​ട​ക്ക​ര: മു​ണ്ടേ​രി വാ​ണി​യം​പു​ഴ കോ​ള​നി​യി​ൽ മാ​വോ​യി​സ്റ്റു​ക​ളെ​ത്തി​യ സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ചു മി​ത്ര​ജ്യോ​തി ട്രൈ​ബ​ൽ ഡ​വ​ല​പ്മെ​ന്‍റ് ഫൗ​ണ്ടേ​ഷ​ൻ.
നി​ല​ന്പൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യു​ടെ ചെ​യ​ർ​മാ​ൻ അ​ജു കോ​ലോ​ത്താ​ണ് സ​ർ​ക്കാ​രി​നെ​തി​രെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. ’മാ​വോ​യി​സ്റ്റ് വ​ന്ന​ത് മാ​ത്രം അ​ന്വേ​ഷി​ച്ചാ​ൽ മ​തി​യോ ? ആ​ദി​വാ​സി ഉൗ​രി​ൽ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ സൗ​ക​ര്യ​മു​ണ്ടോ എ​ന്ന​തു അ​ന്വേ​ഷി​ക്ക​ണ്ടേ സ​ർ​ക്കാ​രേ’ എ​ന്ന ചോ​ദ്യ​ത്തോ​ടെ​യാ​ണ് ഫേ​സ് ബു​ക്ക് പോ​സ്റ്റ് ആ​രം​ഭി​ക്കു​ന്ന​ത്.
മു​ണ്ടേ​രി കൃ​ഷി ഫാ​മി​ന​ക​ത്ത് ഇ​രു​ട്ടു​കു​ത്തി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പാ​ലം ത​ക​ർ​ന്നി​ട്ടു മൂ​ന്നു വ​ർ​ഷം ക​ഴി​ഞ്ഞു. ചാ​ലി​യാ​റി​ന് അ​ക്ക​ര​യു​ള്ള ആ​ദി​വാ​സി​ക​ൾ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​ക​ണ​മെ​ങ്കി​ലോ സ്കൂ​ളി​ൽ പോ​ക​ണ​മെ​ങ്കി​ലോ പു​റ​ത്തു എ​ന്തെ​ങ്കി​ലും ജോ​ലി​ക്ക് പോ​ക​ണ​മെ​ങ്കി​ലോ തി​ന്നാ​ൻ വ​ല്ല​തും വാ​ങ്ങാ​ൻ ക​ട​യി​ൽ പോ​ക​ണ​മെ​ങ്കി​ലോ പാ​ണ്ടി​യി​ലെ സാ​ഹ​സി​ക യാ​ത്ര നി​ർ​ബ​ന്ധ​മാ​ണ്.
2019 ലെ ​പ്ര​ള​യ​ത്തി​ൽ വ​ൻ നാ​ശ​ന​ഷ്ട​മാ​ണ് ഉൗ​രു​ക​ളി​ൽ ഉ​ണ്ടാ​യ​ത്. ഇ​പ്പോ​ഴും രാ​ത്രി​യി​ൽ ഏ​റു​മാ​ട​ത്തി​ലും പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് ഷീ​റ്റി​ന​ടി​യി​ലു​മാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്. കൗ​മാ​ര​ക്കാ​രാ​യ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ളു​ള്ള ഉൗ​രി​ൽ പ്രാ​ഥ​മി​കാ​വ​ശ്യം നി​റ​വേ​റ്റാ​ൻ സൗ​ക​ര്യ​മി​ല്ല. വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ൽ വെ​ളി​ച്ച​വു​മി​ല്ല.
ആ​ദി​വാ​സി​ക​ളു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചാ​ൽ ഒ​രു മാ​വോ​യി​സ്റ്റും ആ​ദി​വാ​സി കോ​ള​നി​ക​ൾ ക​യ​റി​യി​റ​ങ്ങി​ല്ലെ​ന്നും അ​ജു കോ​ലോ​ത്ത് ഫേ​സ് ബു​ക്ക് പോ​സ്റ്റി​ൽ പ​റ​യു​ന്നു.