കൽപ്പറ്റ നിയോജക മണ്ഡലത്തിൽ പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ യോഗം ചേർന്നു
Tuesday, October 19, 2021 11:59 PM IST
ക​ൽ​പ്പ​റ്റ: സ്കൂ​ളു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ൽ​പി, യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്, വി​എ​ച്ച്എ​സ്‌​സി സ്കൂ​ളു​ക​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ ജൂ​ബി​ലി ഹാ​ളി​ൽ ചേ​ർ​ന്നു. സ്കൂ​ളി​ന്‍റെ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം മു​ഴു​വ​ൻ പ​രി​ശോ​ധി​ച്ച് സ​ന്പൂ​ർ​ണ ശു​ചീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് മ​ഹാ​മാ​രി​കാ​ല​ത്ത് മി​ക​ച്ച വി​ജ​യം ക​ര​സ്ഥാമാ​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ പ്ര​ധാ​നാ​ധ്യാ​പ​ക​രെ​യും അ​ധ്യാ​പ​ക​രെ​യും യോ​ഗ​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു. എ​ഇ​ഒ സൈ​മ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം കോ-​ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ്, പ്ര​സ​ന്ന, അ​നി​ൽ​കു​മാ​ർ, മി​ജോ​ഷ്, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.