എ​ലി​പ്പ​നി​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണം: ഡി​എം​ഒ
Wednesday, October 20, 2021 12:01 AM IST
ക​ൽ​പ്പ​റ്റ: മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ലി​പ്പ​നി​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം ) ഡോ.​ആ​ർ രേ​ണു​ക അ​റി​യി​ച്ചു. മ​ലി​ന​ജ​ല സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് എ​ലി​പ്പ​നി ഉ​ണ്ടാ​കു​ന്ന​ത്. ആ​രം​ഭ​ത്തി​ൽ ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ൽ സ​ങ്കീ​ർ​ണ​ത​ക​ളി​ലേ​ക്കും മ​ര​ണ​ത്തി​ലേ​ക്കും പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.
വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ത്തു​ള്ള​വ​രും മ​ലി​ന​ജ​ല​വു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന​വ​രും നി​ർ​ബ​ന്ധ​മാ​യും എ​ലി​പ്പ​നി പ്ര​തി​രോ​ധ​ത്തി​നു​ള്ള ഗു​ളി​ക​യാ​യ ഡോ​ക്സി​സൈ​ക്ലി​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ക​ഴി​ക്ക​ണം. ഡോ​ക്സി​സൈ​ക്ലി​ൻ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണ്. എ​ലി​പ്പ​നി​യു​ടെ പ്രാ​രം​ഭ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഉ​ട​ൻ​ത​ന്നെ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്നും യാ​തൊ​രു കാ​ര​ണ​വ​ശാ​ലും സ്വ​യം ചി​കി​ത്സ​ക്ക് മു​തി​ര​രു​തെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു.