മാ​ൻ​ശ​ല്യം രൂ​ക്ഷം: ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ
Wednesday, October 20, 2021 12:01 AM IST
പു​ൽ​പ്പ​ള്ളി: അ​ന്പ​ത്താ​റ്, അ​മ​ര​ക്കു​നി പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ൻ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ. രാ​പ​ക​ലി​ല്ലാ​തെ മാ​ൻ​കൂ​ട്ട​ങ്ങ​ൾ വ​ന​ത്തി​ൽ നി​ന്നും കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​യി​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. വ​നം വ​കു​പ്പ് മാ​ൻ​കൂ​ട്ട​ങ്ങ​ളെ തു​ര​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി.
ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച്ച​യാ​യി വ​ന​ത്തി​ൽ നി​ന്ന് കൂ​ട്ട​മാ​യി എ​ത്തു​ന്ന മാ​ൻ​കൂ​ട്ട​ങ്ങ​ൾ കാ​ർ​ഷി​ക വി​ള​ക​ളാ​യ ഇ​ഞ്ചി, ക​പ്പ, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ​വ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്. അ​മ​ര​ക്കു​നി​യി​ലെ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ ഇ​ഞ്ചി ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ങ്ങി​യ മാ​ൻ​കൂ​ട്ടം തി​ന്നു ന​ശി​പ്പി​ച്ചു. സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്തും വാ​യ്പ​യെ​ടു​ത്തും കൃ​ഷി ചെ​യ്ത​വ​രാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. മാ​ൻ​കൂ​ട്ട​ങ്ങ​ൾ കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ വ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.