ചു​ണ്ടേ​ൽ സെ​ന്‍റ് ജൂ​ഡ് പ​ള്ളി തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
Wednesday, October 20, 2021 12:01 AM IST
ക​ൽ​പ്പ​റ്റ: പ്ര​സി​ദ്ധ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ചു​ണ്ടേ​ൽ സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ൽ വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. 28 വ​രെ​യാ​ണ് തി​രു​നാ​ൾ. തി​രു​നാ​ളി​ന് തു​ട​ക്കം​കു​റി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം ആ​ക​ശാ​ല​യി​ൽ കൊ​ടി​യേ​റ്റി. മ​ല​പ്പു​റം സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി മോ​ൺ. വി​ൻ​സെ​ന്‍റ് അ​റ​ക്ക​ൽ, ഫാ. ​നോ​ബി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ഇ​ന്നു​മു​ത​ൽ 24 വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 10.30 നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. 25 ന് ​രാ​വി​ലെ ഏ​ഴ്, 10.30, വൈ​കു​ന്നേ​രം 4.30 നും ​ദി​വ്യ​ബ​ലി ഉ​ണ്ട്. 26, 27 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10.30 നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും. തി​രു​നാ​ൾ സ​മാ​പ​ന ദി​ന​മാ​യ 28 ന് ​രാ​വി​ലെ 10.30 ന് ​ദി​വ്യ​ബ​ലി, നൊ​വേ​ന, തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.
വൈ​കു​ന്നേ​രം 4.30 ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ലെ ദി​വ്യ​ബ​ലി​ക്ക് ഫാ. ​ഡാ​നി ജോ​സ​ഫ് പ​ടീ​പ​റ​ന്പി​ൽ, ഫാ. ​ജെ​യ്സ​ണ്‍ ക​ള​ത്തി​പ​റ​ന്പി​ൽ, ഫാ. ​ടോ​ണി ഗ്രേ​ഷ്യ​സ് നെ​വേ​സ്, ഫാ. ​സോ​ജ​ണ്‍ ആ​ല​ക്ക​ൽ, ഫാ. ​ഫ്രാ​ൻ​സ​ണ്‍ ചേ​ര​മാ​ൻ​തു​രു​ത്തേ​ൽ, ഫാ. ​പോ​ൾ പേ​ഴ്സി ഡി​സി​ൽ​വ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കാ​ര​ക്കാ​ട്ട്, ഫാ. ​ആ​ന്‍റ​ണി പാ​ലി​യ​ത്ത​റ, ഫാ. ​കെ​വി​ൻ പാ​ദു​വ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.