തേ​നീച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന​ം
Sunday, October 24, 2021 12:33 AM IST
ക​ൽ​പ്പ​റ്റ: ഖാ​ദി​ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സി​നു കീ​ഴി​ൽ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​ന​ത്തി​നു അ​പേ​ക്ഷി​ക്കാം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് 50 ശ​ത​മാ​നം സ​ബ്സി​ഡി നി​ര​ക്കി​ൽ തേ​നി​ച്ച​ക്കൂ​ടു​ക​ൾ ല​ഭി​ക്കും. ഗു​ണ​ഭോ​ക്തൃ വി​ഹി​തം മു​ൻ​കൂ​റാ​യി അ​ട​യ്ക്ക​ണം. ഫോ​ട്ടോ, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ സ​ഹി​തം ജി​ല്ല ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി അ​പേ​ക്ഷ ന​ൽ​ക​ണം. അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 20. ഫോ​ണ്‍: 04936 202602.