മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​ന് അ​റു​തി​യി​ല്ല; മൂക്കുപൊത്തി ജനം
Sunday, October 24, 2021 11:59 PM IST
പ​ന​മ​രം: നെ​ല്ലി​യ​ന്പം റോ​ഡ​രി​കി​ൽ മാ​ലി​ന്യ​നി​ക്ഷേ​പം തു​ട​ർ​ന്നി​ട്ടും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച് അ​ധി​കൃ​ത​ർ. കോ​ഴി മാ​ലി​ന്യം മു​ത​ൽ ജ​ന്തു​ക്ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ വ​രെ റോ​ഡ​രി​കി​ൽ രൂ​ക്ഷ​മാ​യ ഗു​ർ​ഗ​ന്ധം പ​ര​ത്തു​ന്ന​തി​നാ​ൽ പൊ​റു​തി​മു​ട്ടു​ക​യാ​ണ് കാ​ൽ ന​ട​യാ​ത്ര​ക്കാ​രും പ്ര​ദേ​ശ​വാ​സി​ക​ളും. പ​ന​മ​രം, ക​ണി​യാ​ന്പ​റ്റ എ​ന്നീ ര​ണ്ടു പ​ഞ്ച​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​മാ​ണ് പ​ന​മ​രം ന​ട​വ​യ​ൽ റോ​ഡ്.
പാ​ദ്രോ​പി​യോ പ​ള്ളി ജം​ഗ്ഷ​ൻ മു​ത​ൽ താ​ഴെ നെ​ല്ലി​യ​ന്പം റോ​ഡു​വ​രെ 500 മീ​റ്റ​റോ​ളം ദൂ​ര​ത്താ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്. ദി​നേ​നെ നി​ര​വ​ധി​യാ​ളു​ക​ൾ കാ​ൽ​ന​ട​യാ​യി യാ​ത്ര ചെ​യ്യു​ന്ന ഇ​വി​ടെ മൂ​ക്ക് പൊ​ത്തി​യാ​ണ് സ​ഞ്ചാ​രം. വേ​ന​ൽ​ക്കാ​ല​ത്ത് നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള സ്രോ​ത​സാ​ണ് ഈ ​പു​ഴ. പ്ര​ദേ​ശ​ങ്ങ​ളി​ലെ കി​ണ​റു​ക​ൾ​ക്കും മ​ലി​ന്യം ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. നി​ര​വ​ധി ത​വ​ണ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ട് പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി പ​റ​ഞ്ഞി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ദൂ​രെ ദി​ക്കു​ക​ളി​ൽ നി​ന്നും വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യാ​ണ് മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത്.
വൈ​ത്തി​രി: ചു​ണ്ടേ​ൽ ദേ​ശീ​യ​പാ​ത​യി​ൽ ചേ​ലോ​ട് എ​സ്റ്റേ​റ്റി​ന് ഇ​ട​യി​ൽ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മാ​ലി​ന്യ നി​ക്ഷേ​പം രൂ​ക്ഷം. പൊ​ഴു​ത​ന വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​നോ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ത്താ​ണ് വ​ൻ​തോ​തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത്. രാ​ത്രി​യി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്നാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്. അ​സ​ഹ​നീ​യ​മാ​യ ദു​ർ​ഗ​ന്ധ​വും പ്ര​ദേ​ശ​ത്ത് വ​മി​ക്കു​ന്നു​ണ്ട്. ഹോ​ട്ട​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ, ബാ​ർ​ബ​ർ ഷോ​പ്പി​ൽ നി​ന്നു​ള്ള മാ​ലി​ന്യം എ​ന്നി​വ​യും ചാ​ക്കി​ൽ കെ​ട്ടി വ​ഴി​യ​രി​കി​ൽ ത​ള്ളു​ന്നു​ണ്ട്.
കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ പോ​കു​ന്ന​വ​രു​മാ​ണ് ഇ​തു​മൂ​ലം ഏ​റെ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ​ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. ഇവ വാ​ഹ​ന​ങ്ങ​ൾ​ക്കും അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. പ​ക്ഷി​മൃ​ഗാ​ദി​ക​ൾ മാ​ലി​ന്യം കൊ​ത്തി​വ​ലി​ച്ച് സ​മീ​പ​ത്തെ ജ​ലാ​ശ​യ​ങ്ങ​ളി​ലും മ​റ്റും കൊ​ണ്ടു​വ​ന്ന് ഇ​ടു​ന്ന​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ​രി​കി​ലെ തെ​രു​വു വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ല. പ്ര​ദേ​ശ​ത്തെ മാ​ലി​ന്യ നി​ക്ഷേ​പം ത​ട​യാ​ൻ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.