വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ ക​ർ​ഷ​ക ജാ​ഗ്ര​താ സ​മി​തി നി​വേ​ദ​നം ന​ൽ​കി
Sunday, October 24, 2021 11:59 PM IST
തൃ​ക്കൈ​പ്പ​റ്റ: കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്ന് വ്യാ​പ​ക​മാ​യി കാ​ർ​ഷി​ക വി​ള​ക​ൾ മോ​ഷ​ണം പോ​കു​ന്ന​തും നാ​ട്ടി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു​മെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി ക​ർ​ഷ​ക ജാ​ഗ്ര​താ സ​മി​തി. തൃ​ക്കൈ​പ്പ​റ്റ പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ ഈ ​പ്ര​തി​സ​ന്ധി​യി​ൽ സ​ഹി​കെ​ട്ട ക​ർ​ഷ​ക​രാ​ണ് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്ന​ത്. പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ക​ർ​ഷ​ക​രു​ടെ ഒ​പ്പു​ക​ൾ ചേ​ർ​ന്ന നി​വേ​ദ​നം ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ളി​ൽ ന​ൽ​കി.
പ​രാ​തി​യി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ ന​മു​ക്ക് ഉ​റ​പ്പു ന​ൽ​കി​യ​താ​യി ജാ​ഗ്ര​ത സ​മി​തി അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തൃ​ക്കൈ​പ്പ​റ്റ ഡി​വി​ഷ​ൻ അം​ഗം അ​രു​ണ്‍ ദേ​വ്, ക​ർ​ഷ​ക ജാ​ഗ്ര​താ സ​മി​തി എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ എ.​ബി. മ​ധു (ചെ​യ​ർ​മാ​ൻ), ടി.​ജെ. ബാ​ബു​രാ​ജ് (ക​ണ്‍​വീ​ന​ർ), വി.​എ​സ്. ബെ​ന്നി (സെ​ക്ര​ട്ട​റി), പി.​കെ. രാ​ജീ​വ് (ട്ര​ഷ​റ​ർ), മോ​ഹ​ന​ച​ന്ദ്ര​ൻ, പി.​വി. വ​ർ​ഗീ​സ്, എം.​എ. ഐ​സ​ക്, ടി. ​അ​ഷ്റ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.