സി​പി​എം നീ​ല​ഗി​രി ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു
Tuesday, October 26, 2021 12:38 AM IST
ഗൂ​ഡ​ല്ലൂ​ർ: ര​ണ്ടു ദി​വ​സ​മാ​യി പ​ന്ത​ല്ലൂ​രി​ൽ ന​ട​ന്ന സി​പി​എം പ​തി​നൊ​ന്നാ​മ​ത് നീ​ല​ഗി​രി ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡി. ​ര​വീ​ന്ദ്ര​ൻ, ആ​ർ. ഭ​ദ്രി, പി. ​ര​മേ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
നീ​ല​ഗി​രി​യെ ലോ​കേ​ത്ത​ര നി​ല​വാ​ര​മു​ള്ള ടൂ​റി​സം മേ​ഖ​ല​യാ​യി മാ​റ്റു​ക, പ​ച്ച​ത്തേ​യി​ല​യ്ക്ക് 30 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്കു​ക, നീ​ല​ഗി​രി​യെ കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ മ​ണ്ഡ​ല​മാ​ക്കി മാ​റ്റി ജി​ല്ല​യി​ൽ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ലോ​ക വി​പ​ണി​യി​ൽ പ്ര​ത്യേ​ക മാ​ർ​ക്ക​റ്റ് ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​തി​ന് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലെ കൈ​വ​ശ ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കു​മെ​ന്നും എ​ല്ലാ വീ​ടു​ക​ൾ​ക്കും വൈ​ദ്യു​തി ന​ൽ​കു​മെ​ന്നു​മു​ള്ള ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ ന​ൽ​കി​യ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം ഉ​ട​നെ ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ സ​മ്മേ​ള​നം ഉ​ന്ന​യി​ച്ചു.
സി​പി​എം നീ​ല​ഗി​രി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി വി.​എ. ഭാ​സ്ക​ര​ൻ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​ൽ. ശ​ങ്ക​ർ​ലിം​ഗം, എ. ​യോ​ഹ​ന്നാ​ൻ, എം.​എ. കു​ഞ്ഞി​മു​ഹ​മ്മ​ദ്, കെ. ​രാ​ജ​ൻ, ആ​ർ. ര​മേ​ശ്, സി. ​വി​നോ​ദ്, കെ. ​സു​ന്ദ​രം, എ.​ആ​ർ. ആ​തി​ര തു​ട​ങ്ങി​യ​വ​രു​ൾ​പ്പെ​ടു​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റിനെ തെ​ര​ഞ്ഞെ​ടു​ത്തു.