മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, October 26, 2021 12:38 AM IST
ക​ൽ​പ്പ​റ്റ: അ​ന​ധി​കൃ​ത ഭാ​ഗ്യ​ക്കു​റി വി​ൽ​പ്പ​ന ത​ട​യാ​ൻ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ്യ​ക്കു​റി വി​ൽ​പ്പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ർ ഡി. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. നി​യ​മം ലം​ഘി​ക്കു​ന്ന ഏ​ജ​ന്‍റു​മാ​ർ​ക്കെ​തി​രെ ഏ​ജ​ൻ​സി റ​ദ്ദ് ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ജൂ​നി​യ​ർ സൂ​പ്ര​ണ്ട് സി.​ബി സ​ന്ദേ​ശ് , ക്ലാ​ർ​ക്ക് മാ​രാ​യ ഷി​ജോ ആ​ന്‍റ​ണി, കെ.​കെ നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്

ഗൂ​ഡ​ല്ലൂ​ർ: ദേ​വ​ർ​ഷോ​ല പ​ഞ്ചാ​യ​ത്തി​ലെ ക​ണി​യം​വ​യ​ൽ-​ത്രീ​ഡി​വി​ഷ​ൻ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. നാ​ല് കി​ലോ​മീ​റ്റ​ർ റോ​ഡ് പാ​ടെ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഏ​ക​ദേ​ശം പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യി​ട്ട്.
ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത​യാ​ണി​ത്. ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ടും, ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ടും നി​ര​വ​ധി ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.