മു​ള​ച​ങ്ങാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, November 22, 2021 12:12 AM IST
ക​ൽ​പ്പ​റ്റ: കു​റു​വാ​ദ്വീ​പ് ഡെ​സ്റ്റി​നേ​ഷ​ൻ മാ​നേ​ജ്മെ​ന്‍റ് കൗ​ണ്‍​സി​ലി​ൽ പു​തു​താ​യി നി​ർ​മി​ച്ച മു​ള​ച​ങ്ങാ​ടം ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. 40 പേ​ർ​ക്ക് ക​യ​റാ​വു​ന്ന ച​ങ്ങാ​ട​മാ​ണ് ഇ​വി​ടെ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ. ര​ത്ന​വ​ല്ലി, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ റ്റി​ജി ജോ​ണ്‍​സ​ണ്‍, ഡി​ടി​പി​സി സെ​ക്ര​ട്ട​റി കെ.​ജി. അ​ജേ​ഷ്, ടൂ​റി​സം ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ വി. ​മു​ഹ​മ്മ​ദ് സ​ലീം, ഡി​എം​സി മാ​നേ​ജ​ർ ബി​ജു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

അ​ക്ര​ഡി​റ്റ​ഡ്
ഓ​വ​ർ​സി​യ​ർ നി​യ​മ​നം

ക​ൽ​പ്പ​റ്റ: ജി​ല്ലാ പി​എം​ജി​എ​സ്‌​വൈ ഓ​ഫീ​സി​ൽ അ​ക്ര​ഡി​റ്റ​ഡ് ഓ​വ​ർ​സി​യ​ർ ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. സി​വി​ൽ ഡി​പ്ലോ​മ യോ​ഗ്യ​ത​യും പ്ര​വ​ർ​ത്തി പ​രി​ച​യ​വു​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം.
അ​പേ​ക്ഷ​ക​ൾ 30ന് ​മു​ന്പാ​യി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ, പ്രോ​ഗ്രാം ഇം​പ്ലി​മെ​ന്‍റേ​ഷ​ൻ യൂ​ണി​റ്റ്, പോ​പ്പു​ല​ർ ബി​ൽ​ഡിം​ഗ്, സി​വി​ൽ സ്റ്റേ​ഷ​ൻ എ​ന്ന വി​ലാ​സ​ത്തി​ലോ [email protected] എ​ന്ന ഇ-​മെ​യി​ൽ ഐ​ഡി​യി​ലോ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. എ​ഴു​ത്തു പ​രീ​ക്ഷ​യു​ടേ​യും, ഇ​ന്‍റ​ർ​വ്യൂ​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. ഫോ​ണ്‍: 04936 203774.