അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ; ബി​എ​സ്എ​ൻ​എ​ൽ നെ​റ്റ് വ​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Thursday, November 25, 2021 12:47 AM IST
ന​ട​വ​യ​ൽ: വൈ​ദ്യു​തി വി​ത​ര​ണം നി​ല​ച്ചാ​ൽ മി​ണ്ടാ​ട്ട​മി​ല്ലാ​തെ​യാ​കു​ന്ന ബി​എ​സ്എ​ൻ​എ​ൽ ക​ണ​ക്ഷ​നു​ക​ളു​മാ​യി ന​ട​വ​യ​ലി​ലെ ജ​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ൽ. ബി​എ​സ്എ​ൻ​എ​ൽ ട​വ​റി​ന്‍റെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ത്തി​നാ​യു​ള്ള ജ​ന​റേ​റ്റ​റി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ന​ട​ത്താ​തെ ഉ​പ​ഭോ​ക്താ​ക്ക​ളെ ക​ഷ്ട​പ്പെ​ടു​ത്തു​ന്ന അ​ധി​കൃ​ത​രു​ടെ ഈ ​ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ജ​ന​കീ​യ​രോ​ഷം ഉ​യ​രു​ക​യാ​ണ്.
ഈ ​ത​ക​രാ​റു​ക​ൾ യ​ഥാ​സ​മ​യം പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​വ​യ​ലി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.