കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക കൊ​ല്ല​പ്പെ​ട്ടു
Thursday, November 25, 2021 10:51 PM IST
ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി വ​യോ​ധി​ക കൊ​ല്ല​പ്പെ​ട്ടു. മ​സി​ന​ഗു​ഡി​ക്ക​ടു​ത്ത ആ​ന​ക്ക​ട്ടി സ്വ​ദേ​ശി ബ​സു​വ​ന്‍റെ ഭാ​ര്യ സ​ര​സ​മ്മാ​ൾ (85) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​ന​ക്ക​ട്ടി​ക്ക​ടു​ത്ത് വ​ന​മേ​ഖ​ല​യി​ൽ വ​ച്ചാ​ണ് ഇ​വ​രെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി ഏ​റെ നേ​രം ക​ഴി​ഞ്ഞി​ട്ടും തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. അ​തി​നി​ട​ക്കാ​ണ് രാ​ത്രി എ​ട്ടോ​ടെ ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ഊ​ട്ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​സി​ന​ഗു​ഡി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.