ആ​രോ​ഗ്യ വ​കു​പ്പ് മേ​പ്പാ​ടി​യി​ൽ പ​രി​ശോ​ധ​ന നടത്തി
Saturday, November 27, 2021 12:34 AM IST
മേ​പ്പാ​ടി: മേ​പ്പാ​ടി​യി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി, മ​ത്സ്യ മാം​സ മാ​ർ​ക്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​യി​രു​ന്നു പ​രി​ശോ​ധ​ന.
ശു​ചി​ത്വം പാ​ലി​ക്കാ​ത്ത ക​ട​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. തു​ട​ർ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക് എ​തി​രേ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.
മേ​പ്പാ​ടി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പ്ര​ശാ​ന്ത് കു​മാ​ർ, അ​രു​ണ്‍ കു​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മാ​രാ​യ ന​വാ​സ്, ഹി​ലീ​ന, ബി​ന്ദു എ​ന്നി​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.