സ​പ്ലൈ​കോ​യു​ടെ സ​ഞ്ച​രി​ക്കു​ന്ന വി​ൽ​പ​ന​ശാ​ല ഇ​ന്നു മു​ത​ൽ
Tuesday, November 30, 2021 12:18 AM IST
ക​ൽ​പ്പ​റ്റ: വി​ല​ക്ക​യ​റ്റം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള​ള സ​പ്ലൈ​കോ​യു​ടെ സ​ഞ്ച​രി​ക്കു​ന്ന വി​ൽ​പ​ന​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഇ​ന്ന് മു​ത​ൽ തു​ട​ങ്ങും. പൊ​തു വി​പ​ണി​യി​ൽ ഇ​ട​പെ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​തി​മൂ​ന്നു സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ൾ​ക്കൊ​പ്പം ശ​ബ​രി ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി​ട്ടാ​ണ് സ​ഞ്ച​രി​ക്കു​ന്ന വി​ൽ​പ​ന​ശാ​ല​ക​ൾ ജി​ല്ല​യി​ലെ വി​വി​ധ ഗ്രാ​മ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ക. ഉ​പ​ഭോ​ക്താ​ക്ക​ൾ റേ​ഷ​ൻ കാ​ർ​ഡ് കൈ​വ​ശം വെ​യ്ക്ക​ണം.
വെ​ള്ള​മു​ണ്ട​യി​ൽ ഇ​ന്ന് രാ​വി​ലെ 8.30 ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ തു​റ​മു​ഖം, പു​രാ​വ​സ്തു വ​കു​പ്പു മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ സ​ഞ്ച​രി​ക്കു​ന്ന വി​ൽ​പ​ന​ശാ​ല​യു​ടെ ഫ്ളാ​ഗ് ഓ​ഫ് ക​ർ​മം നി​ർ​വ​ഹി​ക്കും. ഒ.​ആ​ർ.​കേ​ളു എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ന്ദു എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രി​ക്കും.
ബ​ത്തേ​രി താ​ലൂ​ക്ക്ത​ല ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ​ൻ രാ​വി​ലെ എ​ട്ടി​ന് ബ​ത്തേ​രി സ​പ്ലൈ​കോ ഗോ​ഡൗ​ണ്‍ പ​രി​സ​ര​ത്ത് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.
ക​ൽ​പ്പ​റ്റ താ​ലൂ​ക്ക്ത​ല ഉ​ദ്ഘാ​ട​നം രാ​വി​ലെ എ​ട്ടി​ന് ക​ൽ​പ്പ​റ്റ സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് സ​മീ​പം ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ​യം​തൊ​ടി മു​ജീ​ബും കാ​വും​മ​ന്ദം സ​പ്ലൈ​കോ സൂ​പ്പ​ർ​സ്റ്റോ​റി​ന് സ​മീ​പം ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. ഷി​ബു​വും നി​ർ​വ​ഹി​ക്കും.