ഫ്ര​ണ്ട് ഓ​ഫീ​സ് സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നൊ​രു​ങ്ങി ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ
Tuesday, November 30, 2021 12:18 AM IST
ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭ​യു​ടെ ന​വീ​ക​രി​ച്ച ഫ്ര​ണ്ട് ഓ​ഫീ​സ് മു​ഖാ​ന്തി​രം പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള സേ​വ​ന​ങ്ങ​ൾ ഇ​നി കൂ​ടു​ത​ൽ ല​ളി​ത​വും സു​താ​ര്യ​വു​മാ​ക്കാ​നൊ​രു​ങ്ങി ന​ഗ​ര​സ​ഭ. ന​വീ​ക​രി​ച്ച ഫ്ര​ണ്ട് ഓ​ഫീ​സി​ൽ നാ​ല് കൗ​ണ്ട​റു​ക​ൾ സ​ജ്ജീ​ക​രി​ച്ചാ​ണ് മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ള്ള​ത്. ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക്യാ​ഷ് കൗ​ണ്ട​ർ, ആ​രോ​ഗ്യ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ജ​ന​ന - മ​ര​ണ/​വി​വാ​ഹ ര​ജി​സ്ട്രേ​ഷ​ൻ, ലൈ​സ​ൻ​സ് എ​ന്നി​വ​ക്കാ​യി ഒ​രു കൗ​ണ്ട​റും, ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, അ​ന്വേ​ഷ​ണ​ത്തി​നാ​യി ഒ​രു കൗ​ണ്ട​റും അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ഒ​രു കൗ​ണ്ട​റും എ​ന്നാ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.
ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പ്ര​ത്യേ​ക കൗ​ണ്ട​ർ എ​ല്ലാ ബു​ധ​നാ​ഴ്ച​യും സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള മാ​റ്റ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ൾ ഓ​ഫീ​സി​ൽ വി​വി​ധ സെ​ക്ഷ​നു​ക​ളി​ൽ ക​യ​റി ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​കു​ന്ന​ത​ര​ത്തി​ലാ​ണ്. ഇ​നി മു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ കാ​ല​താ​മ​സം കൂ​ടാ​തെ ഫ്ര​ണ്ട് ഓ​ഫീ​സ് വ​ഴി നി​ശ്ച​യി​ച്ച സ​മ​യ​ങ്ങ​ളി​ൽ ന​ൽ​കാ​നാ​കും. ന​വീ​ക​രി​ച്ച ഫ്ര​ണ്ട് ഓ​ഫീ​സ് ഡി​സം​ബ​ർ ഒ​ന്നി​ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ജീ​ബ് കേ​യം​തൊ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.