കോവിഡ് വ്യാപന ഭീതി! അ​തി​ർ​ത്തി​ക​ളി​ൽ കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​ർ​ശ​ന​മാ​ക്കി ക​ർ​ണാ​ട​ക
Tuesday, November 30, 2021 12:20 AM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ വ്യാ​പ​ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കെ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് വീ​ണ്ടും കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി ക​ർ​ണാ​ട​ക. അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ൽ ക​ർ​ണാ​ട​ക കൂ​ടു​ത​ൽ ആ​രോ​ഗൃ പ്ര​വ​ർ​ത്ത​ക​രെ നി​യോ​ഗി​ച്ചു പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കേ​ര​ള അ​തി​ർ​ത്തി​യി​ലു​ള്ള ക​ർ​ണാ​ട​ക​ത്തി​ന്‍റെ ബാ​വ​ലി, തോ​ൽ​പ്പെ​ട്ടി കു​ട്ട, മു​ത്ത​ങ്ങ ചെ​ക്ക് പോ​സ്റ്റു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക അ​തി​ർ​ത്തി​ക​ൾ​ക്ക് പു​റ​മെ പ്ര​ധാ​ന ബ​സ് സ്റ്റോ​പ്പു​ക​ൾ, ടെ​ർ​മി​ന​ലു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കു​ന്ന​തി​നും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ൽ നി​ന്നും ക​ർ​ണാ​ട​ക​യി​ലെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ടാ​ഴ്ച ക്വാ​റ​ന്‍റൈനും നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡി​ല്ലെ​ങ്കി​ലും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടാ​ഴ്ച ക്വാ​റ​ന്‍റൈനി​ലി​രി​ക്ക​ണം.

പ​തി​നാ​റാം ദി​വ​സം വീ​ണ്ടും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണം. കോ​ള​ജു​ക​ളി​ൽ കൂ​ട്ടം​കൂ​ടു​ന്ന​തി​നും പ​രി​പാ​ടി​ക​ൾ​ക്കും വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന ശ​ക്ത​മാ​യ​തോ​ടെ കേ​ര​ള​ത്തി​ൽ നി​ന്നും ക​ർ​ണാ​ട​ക​യി​ലെ​ത്തു​ന്ന വ്യാ​പാ​രി​ക​ൾ​ക്കും വി​ദ്യാ​ഥി​ക​ൾ​ക്കും മ​റ്റ് യാ​ത്ര​ക്കാ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.