കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ പ്ര​ക്ഷോ​ഭം: ജ​ന ജാ​ഗ്ര​ത യാ​ത്ര​യ്ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി തു​ട​ക്ക​മാ​യി
Wednesday, December 1, 2021 12:33 AM IST
ക​ൽ​പ്പ​റ്റ/​മാ​ന​ന്ത​വാ​ടി: കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ പ്ര​ക്ഷോ​ഭ​മാ​യ ജ​ൻ ജാ​ഗ​ര​ണ്‍ അ​ഭി​യാ​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട് ജി​ല്ല​യി​ൽ ജ​ൻ ജാ​ഗ​ര​ണ്‍ യാ​ത്ര​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. കേ​ന്ദ്രം ഭ​രി​ക്കു​ന്ന മോ​ദി സ​ർ​ക്കാ​റി​ന്‍റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യു​ള്ള ബ​ഹു​ജ​ന സ​ന്പ​ർ​ക്ക പ​രി​പാ​ടി​യാ​ണി​ത്. പെ​ട്രോ​ൾ - ഡീ​സ​ൽ - പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന​വി​ലൂ​ടെ ഈ ​രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ കൊ​ള്ള​യ​ടി​ക്ക​പ്പെ​ടു​ക​യാ​ണ്.
അ​തി​രൂ​ക്ഷ​മാ​യ പ​ണ​പ്പെ​രു​പ്പ​വും അ​സ​ഹ​നീ​യ​മാ​യ വി​ല​ക്ക​യ​റ്റ​വും കോ​ടാ​നു​കോ​ടി ഭാ​ര​തീ​യ​രു​ടെ നി​ത്യ ജീ​വീ​ത​ത്തെ ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ൻ ജാ​ഗ​ര​ണ്‍ അ​ഭി​യാ​ൻ എ​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ന്നും നാ​ളെ​യു​മാ​യി മൂ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും വെ​വ്വേ​റെ ജ​ന ജാ​ഗ്ര​ത യാ​ത്ര​ക​ൾ ന​ട​ക്കും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്നും കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ വ​ടു​വ​ഞ്ചാ​ലി​ൽ നി​ന്നും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ബ​ത്തേ​രി​യി​ൽ നി​ന്നും ക​ൽ​പ്പ​റ്റ​യി​ലേ​ക്ക് പ​ദ യാ​ത്ര​യാ​യി ജാ​ഥ ന​യി​ക്കു​ന്ന​ത്. നാ​ളെ വൈ​കി​ട്ട് മൂ​ന്ന് പ​ദ​യാ​ത്ര​ക​ളും എ​സ്ക​ഐം​ജെ സ്കൂ​ൾ പ​രി​സ​ര​ത്ത് സം​ഗ​മി​ച്ച് ക​ൽ​പ്പ​റ്റ​യി​ലേ​ക്ക് വ​ലി​യ ജാ​ഥ​യാ​യി എ​ത്തി​ച്ചേ​രും. കാ​ർ​ഷി​ക മേ​ഖ​ല​യാ​യ വ​യ​നാ​ട് നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ വീ​ഴ്ച​ക​ളും യാ​ത്ര​യി​ൽ ച​ർ​ച്ച ചെ​യ്യും. മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം പ​ദ​യാ​ത്ര ഗാ​ന്ധി പാ​ർ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ടി. ബ​ൽ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ടു​വ​ൻ​ചാ​ലി​ൽ അ​ഡ്വ.​ടി.​സി​ദ്ദി​ഖ് എം​എ​ൽ​എ ന​യി​ക്കു​ന്ന ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന ജാ​ഗ​ര​ണ യാ​ത്ര കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ളെ വൈ​കു​ന്നേ​രം ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജാ​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​കെ. ഏ​ബ്ര​ഹാം, അ​ഡ്വ.​പി.​എം. നി​യാ​സ്, എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്.ജോ​യ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.