വി​ദ്യാ​ർ​ഥി​യെ മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി
Friday, December 3, 2021 12:28 AM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ ബ​സ്റ്റാ​ൻ​ഡി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യെ സം​ഘം മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. പാ​ണ്ഡ്യാ​ർ ഗോ​ഡൗ​ണ്‍ സ്വ​ദേ​ശി​യാ​യ സ്വ​കാ​ര്യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ​യാ​ണ് മ​ർ​ദ്ദി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ​കെ ന​ഗ​ർ സ്വ​ദേ​ശി ഡേ​വി​ഡ് (21)നെ ​സി​ഐ ഭാ​ഗ്യ​നാ​ഥ് അ​റ​സ്റ്റു ചെ​യ്തു.
സ​ഞ്ജ​യ്, ആ​ൽ​ബ​ർ​ട്ട്, മ​നോ​ജ് എ​ന്നി​വ​രെ പോ​ലീ​സ് തെ​ര​യു​ന്നു. വി​ദ്യാ​ർ​ഥി​യു​മാ​യി വാ​ക്കേ​റ്റ​ത്തി​ലേ​ർ​പ്പെ​ട്ട സം​ഘം ഇ​രു​ന്പ് ക​ന്പി കൊ​ണ്ട് മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

ശൗ​ചാ​ല​യം അ​ട​ച്ചി​ട്ടു: ദുരിതം

ഗൂ​ഡ​ല്ലൂ​ർ: നാ​ടു​കാ​ണി​യി​ൽ പൊ​തു ശൗ​ചാ​ല​യം അ​ട​ച്ചി​ട്ട​താ​യി പ​രാ​തി. മാ​സ​ങ്ങ​ളാ​യി ശൗ​ചാ​ല​യം അ​ട​ഞ്ഞാ​ണ് കി​ട​ക്കു​ന്ന​ത്. ഇ​ത് കാ​ര​ണം യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​യാ​യ​തി​നാ​ൽ ദി​നം​പ്ര​തി നൂ​റു​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് നാ​ടു​കാ​ണി​യി​ലെ​ത്തു​ന്ന​ത്.
ശൗ​ചാ​ല​യം തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നെ​ല്ലി​യാ​ളം ന​ഗ​ര​സ​ഭ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ർ നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വ​രെ യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.