ഹോ​ട്ട​ലു​ക​ളി​ൽ പരിശോധന: ഭ​ക്ഷ​ണം പി​ടി​കൂ​ടി
Friday, December 3, 2021 12:31 AM IST
ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​സ​ത്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​ജി​ത്ത് റോ​യ്, പി.​എ​ൻ. ജി​ജു എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.
സി​വി​ൽ സ്റ്റേ​ഷ​ൻ കാ​ന്‍റീ​ൻ, ഹോ​ട്ട​ൽ പി​എ ത​ട്ടു​ക​ട, തൗ​ഫീ​ക് ഹോ​ട്ട​ൽ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പ​ഴ​കി​യ ആ​ഹാ​ര​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും നോ​ട്ടീ​സ് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു.
അ​റ​ഫാ ഹോ​ട്ട​ൽ, ബി​സ്മി ഹോ​ട്ട​ൽ, ബെ​സ്റ്റ്ഫു​ഡ് ഹോ​ട്ട​ൽ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന്യൂ​ന​ത​ക​ൾ ക​ണ്ടെ​ത്തു​ക​യും പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു.