കു​പ്പ​ത്തോ​ട് മാ​ധ​വ​ൻ നാ​യ​ർ പു​ര​സ്കാ​രം എം.​ബി. വെ​ങ്കി​ട സു​ബ്ര​മ​ണ്യ​ന്
Friday, December 3, 2021 12:31 AM IST
പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി​യു​ടെ ശി​ൽ​പി​യും വി​ജ​യാ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മാ​നേ​ജ​രു​മാ​യി​രു​ന്ന കു​പ്പ​ത്തോ​ട് മാ​ധ​വ​ൻ നാ​യ​രു​ടെ സ്മ​രാ​ണാ​ർ​ഥം കു​ടും​ബാം​ഗ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​രം വ​യ​നാ​ട്ടി​ലെ സീ​നി​യ​ർ അ​ഡ്വ​ക്കേ​റ്റ് എം.​ബി. വെ​ങ്കി​ട സു​ബ്ര​മ​ണ്യ​ന് ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വ​യ​നാ​ട് ജി​ല്ല​യു​ടെ കാ​ർ​ഷി​ക പു​രോ​ഗ​തി​ക്കും നി​യ​മ രം​ഗ​ത്തും ജീ​വ​കാ​രു​ണ്യ രം​ഗ​ത്തും ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഈ ​മാ​സം ആ​റി​ന് ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മാ​ത്യു മ​ത്താ​യി ആ​തി​ര, ബാ​ബു ന​ന്പു​ടാ​കം, ഗം​ഗാ​ധ​ര​ൻ, കെ. ​സ​തി, സു​ജീ​ന്ദ്ര​കു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.