ബാ​ങ്കി​ന് മു​ന്നി​ൽ എ​ഫ്ആ​ർ​എ​ഫ് സ​മ​രം
Saturday, December 4, 2021 12:43 AM IST
മാ​ന​ന്ത​വാ​ടി: പ്ര​ള​യ​വും കോ​വി​ഡും നാ​ശം വി​ത​ച്ചി​ട്ടും ധി​ക്കാ​ര സ​മീ​പ​ന​ത്തോ​ടെ ജ​പ്തി, ലേ​ല ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന കേ​ര​ള ബാ​ങ്കി​ന്‍റെ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ഫ്ആ​ർ​എ​ഫ് (ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്കി​ന് മു​ന്നി​ൽ ധ​ർ​ണ സ​മ​രം ന​ട​ത്തി.
അ​ഡ്വ.​പി.​ജെ. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എം. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ജോ​മ​റ്റ് കൊ​ത​വ​ഴി​ക്ക​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ദ്യാ​ധ​ര​ൻ വൈ​ദ്യ​ർ, അ​പ്പ​ച്ച​ൻ ചീ​ങ്ക​ലേ​ൽ, ഇ​ബ്രാ​ഹിം, സു​നി​ൽ മ​ട​ത്തി​ൽ, എ.​എ​ൻ. മു​കു​ന്ദ​ൻ, ജോ​ണ്‍, എ.​സി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പോ​ർ​ഫ ജി​ല്ലാ
ക​ണ്‍​വ​ൻ​ഷ​ൻ 12ന്

​ക​ൽ​പ്പ​റ്റ: പോ​ർ​ഫ (പ്ര​തീ​ക്ഷ ഓ​ർ​ഗ​ണ്‍ റെ​സി​പ്പി​യ​ന്‍റ് ഫാ​മി​ലി അ​സോ​സി​യേ​ഷ​ൻ) ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. 12ന് ​രാ​വി​ലെ 10ന് ​ബ​ത്തേ​രി മു​നി​സി​പ്പ​ൽ ക​മ്യൂ​ണി​റ്റി ഹാ​ളി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ. യോ​ഗം പോ​ർ​ഫ സം​സ്ഥാ​ന ട്ര​ഷ​റ​ർ സി​ബി​ച്ച​ൻ ന​ട​വ​യ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്രേ​മ​രാ​ജ​ൻ പു​ന്നാ​ട് പ​ങ്കെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളാ​യി വി.​എം. റ​ഷീ​ദ് (ചെ​യ​ർ), സി. ​റ​ഹീം(​വൈ.​ചെ​യ​ർ), വി.​കെ. മു​ഹ​മ്മ​ദ്(​ക​ണ്‍), കെ. ​ലെ​നി​ൻ(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.