പ​ട്ടി​ക​വ​ർ​ഗ തു​ല്യ​ത പ​ഠി​താ​ക്ക​ൾ​ക്ക് ധ​ന​സ​ഹാ​യം: സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ബ​ത്തേ​രി​യി​ൽ
Thursday, December 9, 2021 1:18 AM IST
ക​ൽ​പ്പ​റ്റ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത, പ​ത്താം ത​രം തു​ല്യ​ത പാ​സാ​യ പ​ട്ടി​ക​വ​ർ​ഗ പ​ഠി​താ​ക്ക​ൾ​ക്ക് തു​ട​ർ പ​ഠ​ന​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും ആ​ദി​വാ​സി സ​ന്പൂ​ർ​ണ സാ​ക്ഷ​ര​ത മി​ക​വു​ത്സ​വം ഉൗ​ര് സ​ന്ദ​ർ​ശ​ന​വും 12 ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ​ട്ടി​ക വ​ർ​ഗ വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചെ​ത​ല​യം പൂ​വ​ഞ്ചി കോ​ള​നി​യി​ലാ​ണ് മി​ക​വു​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി സ​ന്ദ​ർ​ശി​ക്കു​ക.
പ​ക​ൽ മൂ​ന്നി​ന് ബ​ത്തേ​രി ബ്ലോ​ക്ക് ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ പ​രി​പാ​ടി​യി​ലാ​ണ്് ധ​ന​സ​ഹാ​യം വി​ത​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന​ത്. ച​ട​ങ്ങി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.