നീ​ല​ഗി​രി​യി​ൽ ഇ​ന്ന് സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍
Saturday, January 15, 2022 11:33 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ ഇ​ന്ന് സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍. ക​ട​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞു കി​ട​ക്കും. സ​ർ​ക്കാ​ർ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി​ല്ല. പാ​ൽ, പ​ത്രം, മ​രു​ന്ന്, ആം​ബു​ല​ൻ​സ്, പെ​ട്രോ​ൾ പ​ന്പ് എ​ന്നി​വ​യെ ലോ​ക്ഡൗ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങു​ന്ന​വ​രി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്യും. രാ​ത്രി​കാ​ല ക​ർ​ഫ്യു തു​ട​രും. രാ​ത്രി പ​ത്ത് മു​ത​ൽ പു​ല​ർ​ച്ചെ അ​ഞ്ച് വ​രെ​യാ​ണ് ക​ർ​ഫ്യു.