ബ​സ് സ​ർ​വീ​സ് വെ​ട്ടി​ച്ചു​രു​ക്കി: വി​ദ്യാ​ർ​ഥി​ക​ൾ വ​ല​യു​ന്നു
Sunday, January 23, 2022 12:23 AM IST
പൊ​ഴു​ത​ന: ക​ൽ​പ്പ​റ്റ ഭാ​ഗ​ത്തേ​ക്ക് മ​തി​യാ​യ ബ​സ് സ​ർ​വീ​സി​ല്ലാ​ത്ത​ത് വി​ദ്യാ​ർ​ഥി​ക​ളെ വ​ല​യ്ക്കു​ന്നു. രാ​വി​ലെ 7.45 ന് ​പൊ​ഴു​ത​ന സേ​ട്ടു​കു​ന്നി​ൽ നി​ന്നും ക​ൽ​പ്പ​റ്റ ഭാ​ഗ​ത്തേ​ക്കു​ള്ള കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് വെ​ട്ടിച്ചുരു​ക്കി​യ​താ​ണ് ദു​രി​തം ഇ​ര​ട്ടി​ക്കു​ന്ന​ത്.

മാ​സ​ങ്ങ​ൾ​ക്ക് മു​ന്പു​വ​രെ ഈ ​സ​മ​യ​ത്ത് ബ​സ് സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​ള​ക്ഷ​ൻ കു​റ​ഞ്ഞ കാ​ര​ണ​ത്താ​ൽ ട്രി​പ്പ് മു​ട​ക്കു​ന്ന​ത് മൂ​ലം രാ​വി​ലെ സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം മ​റ്റു വാ​ഹ​ന​ങ്ങ​ൾ കാ​ത്തു​നി​ൽ​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

ആ​നോ​ത്ത്, അ​മ്മാ​റ, അ​ത്തി​മൂ​ല, പൊ​ഴു​ത​ന പ്ര​ദേ​ശ​ത്തെ ബ​സ് ക​ണ്‍​സ​ഷ​ൻ പാ​സു​ള്ള നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഈ ​സ​മ​യ​ത്തെ ബ​സി​നെ ആ​ശ്രി​യി​ച്ചു യാ​ത്ര​ചെ​യ്തി​രു​ന്ന​ത്. ചാ​ർ​ജ് കു​റ​വും ക​ൽ​പ്പ​റ്റ​യി​ൽ വേ​ഗ​ത്തി​ൽ എ​ത്തി​പ്പെ​ടാ​ൻ സ​ഹാ​യ​കാ​ര​വു​മാ​യ​തി​നാ​ൽ ട്രി​പ്പ് മു​ട​ങ്ങി​യ​തോ​ടെ നി​ര​വ​ധി ജീ​വ​ന​ക്കാ​രും ദു​രി​ത​ത്തി​ലാ​യി. സ​ർ​വീ​സ് അ​ടി​യ​ന്ത​ര​മാ​യി പു​ന​സ്ഥാ​പി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്.