റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും
Sunday, January 23, 2022 12:23 AM IST
ക​ൽ​പ്പ​റ്റ: എ​സ്ക​ഐം​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ വ​നം മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. 26 ന് ​രാ​വി​ലെ ഒ​ന്പ​തു മ​ണി​യ​ക്കാ​ണ് ച​ട​ങ്ങു​ക​ൾ ആം​ഭി​ക്കു​ക. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച ന​ട​ക്കു​ന്ന പ​രേ​ഡി​ൽ നാ​ല് പ്ലാ​റ്റൂ​ണു​ക​ൾ അ​ണി​നി​ര​ക്കും. പോ​ലീ​സി​ന്‍റെ ര​ണ്ട് പ്ലാ​റ്റൂ​ണു​ക​ളും എ​ക്സൈ​സ്, ഫോ​റ​സ്റ്റ് എ​ന്നി​വ​രു​ടെ ഓ​രോ പ്ലാ​റ്റൂ​ണു​ക​ളു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. പ​രേ​ഡി​ന് മു​ന്നോ​ടി​യാ​യി 24 നും 25 ​നും റി​ഹേ​ഴ്സ​ൽ ന​ട​ത്തും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ക്കു​ന്ന ച​ട​ങ്ങി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ല.

ക്ഷ​ണി​ക്ക​പ്പെ​ട്ട വ്യ​ക്തി​ത്വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​ര​മാ​വ​ധി 50 പേ​രെ​യാ​ണ് ച​ട​ങ്ങി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക. എ​ല്ലാ​വ​രെ​യും പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ തെ​ർ​മ​ൽ സ്കാ​നിം​ഗി​ന് വി​ധേ​യ​മാ​ക്കും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും മ​റ്റ് ഓ​ഫീ​സു​ക​ളി​ലും ന​ട​ക്കു​ന്ന റി​പ്ല​ബ്ലി​ക് ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് പ​ര​മാ​വ​ധി 25 പേ​രെ മാ​ത്ര​മേ പ​ങ്കെ​ടു​പ്പി​ക്കാ​ൻ പാ​ടു​ള​ളു​വെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ ച​ട​ങ്ങി​ലു​ട​നീ​ളം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. പ്ലാ​സ്റ്റി​ക് പ​താ​ക​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്കു​ണ്ട്.

ക​ള​ക്ട്രേ​റ്റി​ൽ ചേ​ർ​ന്ന മു​ന്നൊ​രു​ക്ക യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ.​ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​എം എ​ൻ.​ഐ. ഷാ​ജു, വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.