‘കോവിഡ്: വ്യാ​പാ​രി​ക​ളെ​ ഇ​ര​ക​ളാ​ക്കരുത് '
Monday, January 24, 2022 12:21 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് ഒ​ന്നാം ത​രം​ഗ​ത്തി​ന്‍റെ​യും ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ​യും പാ​ഠ​മു​ൾ​കൊ​ള്ളാ​തെ തി​ക​ച്ചും അ​ശാ​സ്ത്രീ​യ​മാ​യി മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും ഇ​ര​ക​ളാ​ക്കു​ന്ന ഭ​ര​ണ​കൂ​ട ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​നി​യും അ​ട​ച്ചൂ പൂ​ട്ട​ലു​ണ്ടാ​യാ​ൽ ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച് നി​യ​മം ലം​ഘ​നം ന​ട​ത്തു​മെ​ന്നും അ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. കോ​വി​ഡി​ന്‍റെ തു​ട​ക്ക​ത്തി​ലും ഇ​പ്പോ​ഴും അ​ട​ച്ചി​ട​ൽ മൂ​ലം ത​ക​ർ​ന്ന ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യു​ടെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​യി യാ​തൊ​രു പാ​ക്കേ​ജും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

സ​ഹാ​യ​ങ്ങ​ളും ന​ൽ​കി​യി​ട്ടി​ല്ല. സ​ർ​ക്കാ​റി​ന്‍റെ യു​ക്തി ര​ഹി​ത​വും അ​ശാ​സ്ത്രീ​യ​വു​മാ​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന് ശേ​ഷം അ​തി​ജീ​വ​ന പാ​ത​യി​ലേ​ക്ക് വീ​ണ്ടും ക​ട​ക്കു​ന്പോ​ൾ ന​ട​പ്പാ​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ അ​ന്ന​മാ​ണ് മു​ട​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വ് ഇ​ല്ലാ​തി​രു​ന്ന ഘ​ട്ട​ത്തി​ൽ ത​ന്നെ ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും പ്ര​ക​ട​ന​ങ്ങ​ൾ​ക്കും ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കും പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യ സം​സ്ഥാ​ന സ​ർ​ക്കാ​റാ​ണ് ഇ​പ്പോ​ഴ​ത്തെ കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ന് ഉ​ത്ത​ര​വാ​ദി.

കേ​ര​ളം ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ സ​മ്മേ​ള​നം ന​ട​ക്കു​ന്ന ജി​ല്ല​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വ് ന​ൽ​ക്കു​ന്ന​തി​ന് ഉ​ത​കു​ന്ന കോ​വി​ഡ് നി​യ​ന്ത്ര​ണ സം​വി​ധാ​ന​മാ​ണ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​ത്. സാ​ധാ​ര​ണ​ക്കാ​രു​ടെ ദൈ​ന്യ​ത​യും ബു​ദ്ധി​മു​ട്ടും എ​ന്തെ​ന്ന് തി​രി​ച്ച​റി​യാ​തെ ഭ​രി​ക്കു​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ ഏ​ജ​ന്‍റാ​യി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി കോ​വി​ഡി​ന്‍റെ പേ​രി​ൽ കൂ​ടി​യാ​ലോ​ച​ന കൂ​ടാ​തെ ഉ​ത്ത​ര​വു​ക​ൾ ഇ​റ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം. വ​യ​നാ​ട് ജി​ല്ല​യി​ൽ മാ​ത്രം വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ടി​ച്ചി​ടാ​നു​ള്ള ക​ള​ക്ട​റു​ടെ ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്ക​ണം.

കോ​വി​ഡി​ന് മു​ന്പ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പോ​ലീ​സി​നെ​യും സെ​ക്ട​ർ മ​ജി​സ്ട്രേ​റ്റി​നേ​യും വെ​ച്ച് ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്കും സാ​ധാ​ര​ണ​കാ​ർ​ക്കു​മെ​തി​രെ നി​യ​മ ലം​ഘ​നം ആ​രോ​പി​ച്ച് കേ​സെ​ടു​ത്ത് വ​ൻ​പി​ഴ​യി​ട്ടു ന​ട​പ​ടി​ക​ൾ ഇ​നി​യും തു​ട​ർ​ന്നാ​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ.​കെ. വാ​സു​ദേ​വ​ൻ, സെ​ക്ര​ട്ട​റി ഒ.​വി വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ ഇ. ​ഹൈ​ദ്രു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.