ബാ​ങ്കു​ക​ളു​ടെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണം: കോ​ണ്‍​ഗ്ര​സ് മു​ള്ള​ൻ​കൊ​ല്ലി മ​ണ്ഡ​ലം ക​മ്മി​റ്റി
Tuesday, January 25, 2022 11:20 PM IST
പു​ൽ​പ്പ​ള്ളി: ബാ​ങ്കു​ക​ളു​ടെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് മു​ള്ള​ൻ​കൊ​ല്ലി മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വ​ര​ൾ​ച്ച​യും കോ​വി​ഡും കൃ​ഷി നാ​ശ​വു​മൂ​ലം ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​ണ്. നി​ത്യ​ചെ​ല​വി​ന് പോ​ലും പ​ണം ക​ണ്ടെ​ത്താ​നാ​വാ​തെ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ൽ നി​ൽ​ക്കു​ന്പോ​ൾ ന​ബാ​ർ​ഡ് ബാ​ങ്കു​ക​ളെ ഉ​പ​യോ​ഗി​ച്ച് വാ​യ്പ തി​രി​ച്ച​ട​വി​ന്‍റെ പേ​രി​ൽ ക​ർ​ഷ​ക​രു​ടെ കി​ട​പ്പാ​ടം ജ​പ്തി ചെ​യ്യാ​നു​ള​ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ല.

പ്ര​ള​യ​ക്കെ​ടു​തി മൂ​ലം നാ​ണ്യ​വി​ള​ക​ൾ ഒ​ന്ന​ട​ങ്കം ന​ശി​ക്കു​ക​യും ക​ർ​ഷ​ക​ർ നി​ല​നി​ൽ​പി​നാ​യി ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളാ​യ ചേ​ന, ഇ​ഞ്ചി, ക​പ്പ, കാ​ച്ചി​ൽ തു​ട​ങ്ങി​യ​വ കൃ​ഷി ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ കോ​വി​ഡ് എ​ന്ന മ​ഹാ​മാ​രി സ​ർ​വ​നാ​ശം വി​ത​ച്ച​പ്പോ​ൾ മാ​ർ​ക്ക​റ്റു​ക​ൾ നി​ശ്ച​ല​മാ​വു​ക​യും ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന്യാ​യ​മാ​യ വി​ല ന​ൽ​കി എ​ടു​ക്കു​വാ​നോ വി​ൽ​ക്കു​വാ​നോ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​വ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​ത് പ്ര​തി​സ​ന്ധി​ക്ക് ആ​ക്കം കൂ​ട്ടി.

കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ മൂ​ന്ന് വ​ർ​ഷ​മാ​യി സി​റ്റിം​ഗ് ന​ട​ത്തു​ക​യോ കൃ​ഷി​ക്കാ​രെ​ടു​ത്ത വാ​യ്പ​യു​ടെ മേ​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ന​ട​പ​ടി​ക​ൾ നാ​ളി​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടോ ഇ​ല്ല. മു​ന്പ് ന​ട​ത്തി​യ സി​റ്റിം​ഗി​ൽ അ​നു​വ​ദി​ച്ച തു​ക സം​സ്ഥാ​ന സ​ർ​ക്കാ​ർ ബാ​ങ്കു​ക​ൾ​ക്ക് ന​ൽ​കാ​ത്ത​തു​മൂ​ലം പ​ല ക​ർ​ഷ​ക​രു​ടെ​യും പ​ട്ട​യ​ങ്ങ​ൾ ഇ​ന്നും ബാ​ങ്കി​ൽ നി​ന്നും തി​രി​കെ ല​ഭി​ച്ചി​ട്ടി​ല്ല. ക​ർ​ഷ​ക​രെ ര​ക്ഷി​ക്കേ​ണ്ട സം​സ്ഥാ​ന സ​ർ​ക്കാ​ർ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച് ക​ർ​ഷ​ക​രെ വ​ഞ്ചി​ച്ച് ത​ടി ത​പ്പി. ഇ​ത് ക​ർ​ഷ​ക​ർ​ക്ക് വി​ന​യാ​യി തീ​ർ​ന്നു.

സ​ർ​ക്കാ​ർ ക​ർ​ഷ​ക​രു​ടെ വാ​യ്പ കു​ടി​ശി​ക മേ​ലു​ള്ള പ​ലി​ശ പൂ​ർ​ണ​മാ​യും ഏ​റ്റെ​ടു​ത്തു കൊ​ണ്ടും മു​ത​ലി​ന് ഗ​ഡു​ക്ക​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ന​ബാ​ർ​ഡ് ബാ​ങ്കു​ക​ളെ ഉ​പ​യോ​ഗി​ച്ച് ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​ന്നും പി​ൻ​മാ​റ​ണ​മെ​ന്നും ഒ​രു കാ​ര​ണ​വ​ശാ​ലും ക​ർ​ഷ​ക​രു​ടെ മേ​ലു​ള്ള ജ​പ്തി ഭീ​ഷ​ണി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​യാ​ൽ ക​ർ​ഷ​ക​രെ സം​ഘ​ടി​പ്പി​ച്ച് പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, പി.​കെ. വി​ജ​യ​ൻ, ജോ​യി വാ​ഴ​യി​ൽ, സ്റ്റീ​ഫ​ൻ പു​ക്കു​ടി​യി​ൽ, ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.