നൂ​ത​ന ആ​ശ​യ​ങ്ങ​ളു​ള്ള​വ​രെ ‘വൈ​ഐ​പി’ കാ​ത്തി​രി​ക്കു​ന്നു; അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 15
Saturday, January 29, 2022 12:33 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച കേ​ര​ള ഡെ​വ​ല​പ്പ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ന്നോ​വ​ഷ​ൻ സ്ട്രാ​റ്റ​ജി കൗ​ണ്‍​സി​ൽ (KDISC) സം​ഘ​ടി​പ്പി​ക്കു​ന്ന യം​ഗ് ഇ​ന്ന​വേ​റ്റേ​ഴ്സ് പ്രോ​ഗ്രാം (YIP) 2021 2024 ന്‍റെ ഐ​ഡി​യ ര​ജി​സ്ട്രേ​ഷ​ൻ തു​ട​രു​ന്നു. 13 നും 35 ​നും മ​ധ്യേ പ്രാ​യ​മു​ള്ള, പു​ത്ത​ൻ ആ​ശ​യ​ങ്ങ​ളു​ള്ള വി​ദ്യ​ർ​ഥി​ക​ൾ​ക്ക് ആ​ശ​യ​ങ്ങ​ൾ പ​ങ്കു വ​യ്ക്കാ​നും പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​നും പ്ര​ചോ​ദ​നം ന​ൽ​കു​ന്ന മൂ​ന്ന് വ​ർ​ഷം നീ​ളു​ന്ന പ​ദ്ധ​തി​യാ​ണി​ത്. മെ​ന്‍റ​റിം​ഗ്, സാ​ന്പ​ത്തി​ക സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ല​ഭി​ക്കും.

ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ​യു​ള്ള ടീ​മു​ക​ളാ​യാ​ണ് പ്രോ​ഗ്രാ​മി​ലേ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​ത്. ജി​ല്ലാ​ത​ല മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ വി​ജ​യി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് 25,000 രൂ​പ​യും സം​സ്ഥാ​ന മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ വി​ജ​യി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് 50,000 രൂ​പ​യും ല​ഭി​ക്കും. കൂ​ടാ​തെ സം​സ്ഥാ​ന ത​ല​ത്തി​ൽ നി​ന്ന് മൂ​ന്നു വ​ർ​ഷം മെ​ന്‍റ​റിം​ഗും സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും ല​ഭി​ക്കും. ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ യം​ഗ് ഇ​ന്ന​വേ​റ്റേ​ഴ്സ് പ്രോ​ഗ്രാ​മി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​നും ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളു​ണ്ട്. വൈ​ഐ​പി 2020 ൽ ​വ​യ​നാ​ട്ടി​ൽ നി​ന്നും അ​ഞ്ച് ടീ​മു​ക​ൾ സം​സ്ഥാ​ന​ത​ല വി​ജ​യി​ക​ളാ​യി.

ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 15. കു​ട്ടി​ക​ൾ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് വെ​ബി​നാ​ർ ആ​വ​ശ്യ​മെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ജി​ല്ല​യി​ലെ പ്രോ​ഗ്രാം എ​ക്സി​ക്യൂ​ട്ടീ​വി​നെ ബ​ന്ധ​പ്പെ​ടാം. കെ​ഡി​സ്ക് വ​യ​നാ​ട് ജി​ല്ലാ പ്രോ​ഗ്രാം എ​ക്സി​ക്യൂ​ട്ടീ​വ്: അ​നു ജോ​സ​ഫ്: 8089695943.