ഏച്ചോം തു​ടി കലാകേന്ദ്രത്തിൽ ആ​ദി​വാ​സി ഗ്രാ​മോ​ത്സ​വം
Friday, May 6, 2022 12:39 AM IST
ക​ൽ​പ്പ​റ്റ: തു​ടി ഇ​രു​പ​ത്തി​യാ​റാം വാ​ർ​ഷി​ക​വും ജൂ​ബി​ലി വ​ർ​ഷ സ​മാ​പ​ന​വും ആ​ദി​വാ​സി ഗ്രാ​മോ​ത്സ​വും ഏ​ച്ചോം തു​ടി ക​ലാ കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ച്ച​താ​യി തു​ടി ഡ​യ​റ​ക്ട​ർ ഫാ. ​സാ​ൽ​വി​ൻ അ​ഗ​സ്റ്റി​ൻ എ​സ്ജെ, ഫാ. ​ജേ​ക്ക​ബ് കു​മ്മി​ണി എ​സ്ജെ, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ അ​രു​ണ്‍, ബാ​ബു, മ​ധു, ക​മ​ല, മി​ഥു​ൻ, അ​പ്പു തു​ട​ങ്ങി​യ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. എ​ട്ട് വ​രെ​യാ​ണ് ഗ്രാ​മോ​ത്സ​വം. പ​ന​മ​രം മാ​ത്തൂ​ര് ആ​ദി​വാ​സി ഉൗ​രി​ൽ ഇ​ന്ന​ലെ ഗ്രാ​മോ​ത്സ​വം കൊ​ടി​യേ​റ്റ് ന​ട​ത്തി.

ഇ​ന്ന് വി​വി​ധ​യി​നം ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തും. നാ​ളെ ഡോ. ​ലെ​നി​ൻ ആ​ന്‍റ​ണി എ​സ്ജെ (ജെ​സ്‌​സ കോ​ഓ​ഡി​നേ​റ്റ​ർ) പ​ഠ​ന ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​മ്മി​ണി വ​യ​നാ​ട് (സെ​ക്ര​ട്ട​റി, ഊ​ര്), പി.​കെ. ദി​നേ​ശ​ൻ (ഡ​യ​റ​ക്ട​ർ, ജ്വാ​ല) വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ൾ അ​വ​ത​രി​പ്പി​ക്കും. ഫാ. ​ബി​ജു ജോ​ർ​ജും ഫാ. ​ബേ​ബി ചാ​ലി​ലും ചേ​ർ​ന്ന് എ​ഡി​റ്റ് ചെ​യ്ത നീ​തി​യു​ടെ വി​ള​ക്കു​മ​രം എ​ന്ന പു​സ്ത​കം കെ.​കെ. സു​രേ​ന്ദ്ര​ൻ (മു​ൻ വ​യ​നാ​ട് ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ) പ്ര​കാ​ശ​നം ചെ​യ്യും.

എ​ട്ടി​ന് രാ​വി​ലെ 10 ന് ​വ​ട്ട​ക്ക​ളി മ​ത്സ​രം റോ​ബി​ൻ വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ലി​ന് സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര പാ​റ​ക്ക​ൽ നി​ന്ന് ആ​രം​ഭി​ച്ച തു​ട​യി​ൽ എ​ത്തി​ച്ചേ​രും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഗോ​ത്ര പൂ​ജ​യും കൊ​ടി​യേ​റ്റും തു​ട​ർ​ന്ന് സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും ന​ട​ക്കും.
റ​വ.​ഡോ. ജോ​ർ​ജ് തേ​നാ​ടി​ക്കു​ളം എ​സ്ജെ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ന​മ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​സ്യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്രീ​ത കെ. ​വെ​ളി​യ​ൻ തു​ടി​യു​ടെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. ഫാ. ​ബേ​ബി ചാ​ലി​ൽ എ​സ്ജെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ. ​സ്റ്റാ​ൻ സ്വാ​മി അ​നു​സ്മ​ര​ണ​വും ഫോ​ട്ടോ അ​നാ​ച്ഛാ​ദ​ന​വും ന​ട​ത്തും. കെ.​ജെ. ബേ​ബി (ക​ന​വ്) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മു​ൻ ഡ​യ​റ​ക്ട​ർ​മാ​രെ​യും ആ​ദി​വാ​സി മു​പ്പ​ൻ​മാ​രെ​യും യു​വ ക​ലാ​കാ​ര​ൻ​മാ​രെ​യും ആ​ദ​രി​ക്കും. ഫാ. ​ജോ മാ​ത്യു എ​സ്ജെ നേ​തൃ​ത്വം ന​ൽ​കും.​ഫാ. സാ​ൽ​വി​ൻ അ​ഗ​സ്റ്റി​ൻ എ​സ്ജെ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് വി​വി​ധ ആ​ദി​വാ​സി സ​മൂ​ഹ​ങ്ങ​ളു​ടെ നാ​ട്ട​റി​വ് ഗോ​ത്ര ക​ലാ​വി​രു​ന്നും അ​ട്ട​പ്പാ​ടി ക​ലാ​സം​ഘം നാ​ട​ൻ ക​ല​ക​ളും ഗ​ദി​ക അ​റി​വു​ട ട്രൈ​ബ​ൽ ബോ​ർ ഡിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​സ​ന്ധ്യ​യും നാ​ട്ട​ര​ങ്ങ് ക​ലാ​സം​ഘം നാ​ട​ൻ​പാ​ട്ടു​ക​ളും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.