പ​ശു പ​രി​പാ​ല​ന​ത്തി​ൽ വേ​റി​ട്ട മാ​തൃ​ക​യാ​യി പൈ​ക്ക​മൂ​ല കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ
Monday, May 16, 2022 12:06 AM IST
പു​ൽ​പ്പ​ള്ളി: മാ​തൃ​ക​യാ​യി പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ കോ​ള​റാ​ട്ട്ക്കു​ന്ന് പൈ​ക്ക​മൂ​ല കോ​ള​നി​യി​ലെ പ​ശു​വ​ള​ർ​ത്ത​ൽ. പ​ശു​പ​രി​പാ​ല​ന​ത്തോ​ടൊ​പ്പം ആ​ടു​കൃ​ഷി​യി​ലും മാ​തൃ​ക​യാ​ണ് പൈ​ക്ക​മൂ​ല കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ. കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് മാ​ത്രം 150 ഓ​ളം പ​ശു​ക്ക​ളാ​ണു​ള്ള​ത്. വ​രു​മാ​ന​മാ​ർ​ഗ​മാ​യി ക​ന്നു​കാ​ലി പ​രി​പാ​ല​നം കാ​ണാ​തെ പാ​ര​ന്പ​ര്യ​മാ​യി പ​ശു​വ​ള​ർ​ത്തി​വ​രു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് പൈ​ക്ക​മൂ​ല കോ​ള​നി​യി​ലു​ള്ള​ത്. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള തൊ​ഴു​ത്തും പ​രി​പാ​ല​ന​വു​മാ​ണ് ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പൈ​ക്ക​മൂ​ല കോ​ള​നി​വാ​സി​ക​ൾ പി​ന്തു​ട​ർ​ന്നു​വ​രു​ന്ന​ത്.

ചെ​ത​ല​യം റേ​ഞ്ചി​ൽ ഉ​ൾ​പ്പെ​ടു​ന്ന വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​മാ​ണ് കോ​ള​റാ​ട്ടു​കു​ന്ന്. ഈ ​വ​ന​മേ​ഖ​ല​യി​ൽ നി​ര​വ​ധി പു​ൽ​മേ​ടു​ക​ളു​മു​ണ്ട്. ഇ​വി​ടെ​യാ​ണ് കോ​ള​നി​വാ​സി​ക​ൾ പ​ശു​ക്ക​ളെ​യും ആ​ടു​ക​ളെ​യും മേ​യാ​ൻ വി​ടു​ന്ന​ത്. മ​റ്റ് പ​ണി​ക​ൾ​ക്കൊ​പ്പം പ​ശു​പ​രി​പാ​ല​ന​വും മ​റ്റും സ്ഥി​ര​മാ​യി ചെ​യ്തു​വ​ന്ന​തോ​ടെ​യാ​ണ് കോ​ള​നി​യി​ലെ കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ശു​ക്ക​ളെ വാ​ങ്ങാ​നു​ള്ള ആ​ഗ്ര​ഹ​മു​ണ്ടാ​കു​ന്ന​ത്. അ​ങ്ങ​നെ ലോ​ണെ​ടു​ത്ത് ഏ​താ​നം പ​ശു​ക്ക​ളെ വാ​ങ്ങി. അ​തി​ൽ നി​ന്നാ​ണ് നൂ​റി​ല​ധി​കം പ​ശു​ക്ക​ളാ​യി മാ​റി​യ​ത്. ശ​ല്യ​ക്കാ​രാ​യ മൂ​രി​ക​ളെ മാ​ത്ര​മാ​ണ് വി​ൽ​ക്കാ​റു​ള്ള​ത്.

ഇ​ത്ര​യും കാ​ല​ത്തി​നി​ട​യി​ൽ മ​റ്റൊ​രു പ​ശു​ക്ക​ളെ​യും വി​റ്റി​ട്ടി​ല്ലെ​ന്നും കോ​ള​നി​ക്കാ​ർ പ​റ​യു​ന്നു.
രാ​വി​ലെ പ​ത്തോ​ടെ വ​ന​ത്തി​ൽ മേ​യാ​ൻ​വി​ടു​ന്ന പ​ശു​ക്ക​ളെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക. ചെ​ത​ല​യം റേ​ഞ്ചി​ൽ​പ്പെ​ടു​ന്ന മു​ടു​ക്കോ​ട്ട് ഡാ​മാ​ണ് ക​ന്നു​കാ​ലി​ക​ൾ​ക്ക് വെ​ള്ള​ത്തി​നു​ള്ള ആ​ശ്ര​യം. വ​രു​മാ​ന​മാ​ർ​ഗ​മാ​യി ക​ന്നു​കാ​ലി പ​രി​പാ​ല​നം കാ​ണാ​തെ വ​യ​നാ​ട്ടി​ൽ വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ നി​ര​വ​ധി പേ​ർ ഫാ​മു​ക​ള​ട​ക്കം സ്ഥാ​പി​ച്ചു പ​ശു​ക്ക​ളെ വ​ള​ർ​ത്താ​റു​ണ്ടെ​ങ്കി​ലും യാ​തൊ​രു വ​രു​മാ​ന​വും പ്ര​തീ​ക്ഷി​ക്കാ​തെ​യാ​ണ് ഇ​ത്ര​യേ​റെ പ​ശു​ക്ക​ളെ പൈ​ക്ക​മൂ​ല കോ​ള​നി​വാ​സി​ക​ൾ വ​ള​ർ​ത്തി​വ​രു​ന്ന​ത്. 70ഓ​ളം പ​ശു​ക്ക​ളു​ള്ള പൈ​ക്ക​മൂ​ല​കോ​ള​നി​യി​ലെ ദീ​പേ​ഷ് എ​ന്ന ക​ർ​ഷ​ക​ർ പാ​ൽ വി​ൽ​പ്പ​ന ന​ട​ത്താ​റി​ല്ല. ചാ​ണ​കം മാ​ത്ര​മാ​ണ് കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​ൽ​പ്പ​ന ന​ട​ത്തി​വ​രു​ന്ന​ത്. ഇ​തു​പോ​ലെ ത​ന്നെ​യാ​ണ് മ​റ്റ് ക​ർ​ഷ​ക​രും.

എ​ന്നാ​ൽ കാ​ർ​ഷി​കാ​വ​ശ്യ​ത്തി​നും മ​റ്റു​മാ​യി ചാ​ണ​കം വി​ൽ​ക്കാ​റു​ണ്ട്. കു​ടും​ബ​ത്തി​ന്‍റെ വ​രു​മാ​ന​മാ​ർ​ഗം കൂ​ലി​പ്പ​ണി​യാ​ണ്. കോ​വി​ഡ് വ്യാ​പ​ന​മാ​യ​തോ​ടെ കൂ​ടു​ത​ൽ സ​മ​യം പ​ശു​പ​രി​പാ​ല​ത്തി​നാ​യി നീ​ക്കി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും കോ​ള​നി​യി​ലെ മ​റ്റു​ള്ള​വ​രും പ​ശു​വി​നെ വ​ള​ർ​ത്തു​ന്നു​ണ്ട്. ഈ ​കോ​ള​നി​യി​ലു​ള്ള​വ​ർ​ക്ക് ഏ​ക​ദേ​ശം അ​ന്പ​തോ​ളം ആ​ടു​ക​ളു​മു​ണ്ട്. ഈ ​ആ​ടു​ക​ളെ​യും മേ​യ്ക്കാ​ൻ വി​ടു​ന്ന​ത് വ​ന​മേ​ഖ​ല​യി​ൽ ത​ന്നെ​യാ​ണ്. കാ​ട്ടാ​ന​യും ക​ടു​വ​യു​മ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ശ​ല്യ​മു​ണ്ടെ​ങ്കി​ലും വ​ന​മേ​ഖ​ല ത​ന്നെ​യാ​ണ് പ​ശു​ക്ക​ളെ​യും ആ​ടു​ക​ളെ​യും വ​ള​ർ​ത്താ​ൻ കോ​ള​നി​വാ​സി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്.

പ​തി​റ്റാ​ണ്ടു​ക​ളാ​യി ക​ന്നു​കാ​ലി പ​രി​പാ​ല​നം പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ ത​ന്നെ ചെ​യ്യു​ന്നു​വെ​ന്ന​താ​ണ് ഇ​വി​ടു​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. പൂ​ർ​വീ​ക​ർ ചെ​യ്തി​രു​ന്ന​ത് ഇ​ന്നും അ​തേ പോ​ലെ അ​വ​ർ തു​ട​രു​ന്നു. അ​തേ​സ​മ​യം ഇ​വി​ടു​ത്തെ ക​ർ​ഷ​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന ഒ​രു കാ​ര്യം അ​തി​രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​മാ​ണ്. മേ​യാ​ൻ വി​ടു​ന്ന ആ​ടു​മാ​ടു​ക​ളെ ന​ഷ്ട​പ്പെ​ട്ട സം​ഭ​വ​വും ഇ​വി​ടെ​യു​ണ്ടാ​യി​ട്ടു​ണ്ട്. കാ​ടു​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി​യ​തോ​ടെ പ​ച്ച​പ്പു​ല്ല് കി​ട്ടാ​താ​യി. എ​ന്നാ​ൽ ഇ​ത്ത​വ​ണ വേ​ന​ൽ​മ​ഴ നേ​ര​ത്തെ ല​ഭി​ച്ച​തോ​ടെ വ​ന​മേ​ഖ​ല​യി​ൽ പ​ച്ച​പ്പു​ല്ല് യ​ഥേ​ഷ്ടം ല​ഭി​ച്ച​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് കോ​ള​നി​ക്കാ​ർ.