സ്ഫോ​ട​ക വ​സ്തു ക​ണ്ടെ​ടു​ത്ത സം​ഭ​വം: കോ​ണ്‍​ഗ്ര​സ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Monday, May 16, 2022 12:06 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: കൈ​പ്പ​ഞ്ചേ​രി​യി​ൽ നി​ന്നും സ്ഫോ​ട​ക വ​സ്തു ക​ണ്ടെ​ടു​ത്ത സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് അ​ട​ക്ക​മു​ള്ള സ​മ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
ജ​ന​ങ്ങ​ൾ തി​ങ്ങി​പാ​ർ​ക്കു​ന്ന പ്ര​ദേ​ശ​ത്തു​നി​ന്നും സ്ഫോ​ട​ക വ​സ്തു ക​ണ്ടെ​ത്തി​യ​തി​ൽ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്. പ്ര​തി പ​ട്ടി​ക​ളി​ലു​ള്ള​വ​ർ നി​ര​വ​ധി കൊ​ല​പാ​ത​ക കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​ണ്. ര​ണ്ട് വ​ർ​ഷം മു​ന്പ് കു​ട​കി​ൽ​വെ​ച്ച് ബീ​നാ​ച്ചി സ്വ​ദേ​ശി​യാ​യ ദീ​പേ​ഷ് മ​ര​ണ​മ​ട​ഞ്ഞ​തി​ൽ ഇ​വ​ർ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്ക​ണം.
ക​ഴി​ഞ്ഞ വ​ർ​ഷം കാ​ര​ക്ക​ണ്ടി​യി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ മൂ​ന്ന് കു​ട്ടി​ക​ൾ മ​ര​ച്ച​തി​ലും ഇ​വ​ർ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന് പു​റ​ത്തു​വ​ര​ണം. കു​ട്ടി​ക​ളു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും, ബാ​ല​വ​കാ​ശ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഒ​രാ​ളെ പ്ര​തി​യാ​ക്കി അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. കൈ​പ്പ​ഞ്ചേ​രി​യി​ൽ സ്ഫോ​ട​ക വ​സ്തു ക​ണ്ടെ​ടു​ത്ത ഉ​ട​നെ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്പി​ൽ ന​ട​ന്ന ആ​ത്മ​ഹ​ത്യ നാ​ട​കം ന​ട​ത്തി​യ​തി​ൽ സി​പി​എ​മ്മി​ന്‍റെ പ​ങ്കും അ​ന്വേ​ഷി​ക്ക​ണം.
അ​ധോ​ലോ​ക-​മാ​ഫി​യ സം​ഘ​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ.​സ​തീ​ഷ് പൂ​തി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​എം. വി​ജ​യ​ൻ, ഡി.​പി. രാ​ജ​ശേ​ഖ​ര​ൻ, പി.​ഡി. സ​ജി, നി​സി അ​ഹ​മ്മ​ദ്, സ​ണ്ണി ജോ​സ​ഫ്, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, സ​ക്ക​റി​യ മ​ണ്ണി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.