‘ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ട​ണം’
Tuesday, May 17, 2022 12:36 AM IST
പു​ൽ​പ്പ​ള്ളി: ഇ​രു​ള​ത്ത് ക​ട​ബാ​ധ്യ​ത മൂ​ലം അ​ഭി​ഭാ​ഷ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​തോ​ടെ ജ​പ​തി ന​ട​പ​ടി നേ​രി​ടു​ന്ന കൂ​ടു​ത​ൽ പേ​ർ ഭ​യാ​ശ​ങ്ക​യി​ൽ. അ​തി​രൂ​ക്ഷ​മാ​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ർ​ഷി​ക​മേ​ഖ​ല​യി​ല​ട​ക്കം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രാ​ണ് ജ​പ്തി​ഭീ​ഷ​ണി​യി​ൽ നി​ഴ​ലി​ൽ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്.
കൃ​ഷി ആ​വ​ശ്യ​ങ്ങ​ൾ​ക്കും മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും ഭ​വ​ന​നി​ർ​മാ​ണ​മ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കും വാ​യ്പ​യെ​ടു​ത്ത ക​ർ​ഷ​ക​ർ​ക്ക് കാ​ർ​ഷി​ക​പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തും കോ​വി​ഡി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി​യു​മാ​ണ് വാ​യ്പ അ​ട​ക്കാ​നാ​കാ​ത്ത​തി​ന് കാ​ര​ണം.
കോ​വി​ഡ് കാ​ല​ത്ത് സ​ർ​ക്കാ​ർ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തോ​ടെ പ​ലി​ശ​യും പി​ഴ​പ്പ​ലി​ശ​യു​മ​ട​ക്കം വ​ലി​യ തു​ക തി​രി​ച്ച​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​ത്. പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി, പൂ​താ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്രം ദേ​ശ​സാ​ത്കൃ​ത, സ​ഹ​ക​ര​ണ, പു​തു​ത​ല​മു​റ ബാ​ങ്കു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ 700ഓ​ളം ക​ർ​ഷ​ക​രാ​ണ് ജ​പ്തി​ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. ബാ​ങ്കു​ക​ൾ ക​ർ​ഷ​ക​രു​ടെ വീ​ടു​ക​ളി​ലെ​ത്തി നോ​ട്ടീ​സ് പ​തി​ക്കു​ക​യും ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ട്ടും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടാ​ൻ കേ​ന്ദ്ര, കേ​ര​ള സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​കു​ന്നി​ല്ല.
കാ​ർ​ഷി​ക​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യ​ത് വി​ള​നാ​ശ​വും വി​ല​ത്ത​ക​ർ​ച്ച​യു​മാ​ണ്. കു​രു​മു​ള​ക്, കാ​പ്പി, ഇ​ഞ്ചി അ​ട​ക്ക​മു​ള്ള കാ​ർ​ഷി​ക​വി​ക​ൾ ഇ​ല്ലാ​താ​യ​തും വി​ല​യി​ടി​ഞ്ഞ​തും പ്ര​തി​സ​ന്ധി​ക്ക് ആ​ക്കം കൂ​ട്ടി.
കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​വും മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി വ​ർ​ധി​പ്പി​ച്ചു. കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ സ​മാ​ന​ത​ക​ളി​ലാ​ത്ത വി​ധ​ത്തി​ൽ ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​യി​ട്ടും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​യി​ട്ടി​ല്ല. ഇ​രു​ള​ത്ത് ഭ​വ​ന​വാ​യ്പ തി​രി​ച്ച​ട​ക്കാ​നാ​കാ​തെ അ​ഭി​ഭാ​ഷ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​തോ​ടെ ജ​പ്തി ഭ​യ​ന്ന് എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് നൂ​റ് ക​ണ​ക്കി​ന് ക​ർ​ഷ​ക​ര​ട​ക്ക​മു​ള്ള​വ​ർ.
ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളെ വെ​ല്ലു​ന്ന ത​ര​ത്തി​ലാ​ണ് ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കേ​ണ്ട സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ ന​ട​പ​ടി​ക​ൾ. അ​ടി​യ​ന്ത​ര​മാ​യി ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് സാ​വ​കാ​ശം ന​ൽ​കു​ക​യും പി​ഴ​പ്പ​ലി​ശ ഉ​ൾ​പ്പെ​ടെ എ​ഴു​തി​ത്ത​ള്ളി, ജ​പ്തി ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

ടോ​മി​യു​ടെ ആ​ത്മ​ഹ​ത്യ​:
കാ​ര​ണ​ക്കാ​ർ‌​ക്കെ​തി​രേ
ന​ട​പ​ടി വേ​ണം:
എം.​എ​സ്. സു​രേ​ഷ് ബാ​ബു
പു​ൽ​പ്പ​ള്ളി: അ​ഡ്വ.​ടോ​മി​യു​ടെ മ​ര​ണ​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി പു​ൽ​പ്പ​ള്ളി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് മാ​നേ​ജ്മെ​ന്‍റും അ​വ​രു​ടെ റി​ക്ക​വ​റി വി​ഭാ​ഗ​വു​മാ​ണെ​ന്നും പ​ണം തി​രി​ച്ച​ട​യ്ക്കാ​മെ​ന്ന് ഭാ​ര്യ ഉ​റ​പ്പ് ന​ൽ​കി​യി​ട്ടും അ​ത് ചെ​വി കൊ​ള്ളാ​തെ ബാ​ങ്കു​ക​ൾ ജ​പ്തി ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​യ​താ​ണ് ടോ​മി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ​സ് സു​രേ​ഷ് ബാ​ബു. അ​നാ​ഥ​മാ​യ ടോ​മി​യു​ടെ കു​ടും​ബ​ത്തി​നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് സി​പി​എം നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും എം.​എ​സ് സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു.
ബാ​ങ്കി​ലേ​ക്ക് മാ​ർ​ച്ച്
ന​ട​ത്തും: ജ​ന​താ​ദ​ൾ- എ​സ്
പു​ൽ​പ്പ​ള്ളി: സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ജ​പ്തി ന​ട​പ​ടി​യി​ൽ മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത അ​ഡ്വ.​ടോ​മി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ബാ​ങ്ക്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ടോ​മി​യു​ടെ വാ​യ്പ പൂ​ർ​ണ​മാ​യും ബാ​ങ്ക് എ​ഴു​തി​ത​ള്ള​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ജ​ന​താ​ദ​ൾ- എ​സ് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ബാ​ങ്കി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്ന് ജ​ന​ത​ദ​ൾ-​എ​സ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി കു​റു​ന്പാ​ല​ക്കാ​ട്ട് പ​റ​ഞ്ഞു.

അ​നി​ശ്ചി​ത​കാ​ല​സ​മ​രം
പു​ൽ​പ്പ​ള്ളി: ജ​പ്തി ഭീ​ഷ​ണി​യി​ൽ മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത അ​ഡ്വ.​ടോ​മി​യു​ടെ പു​ൽ​പ്പ​ള്ളി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ലെ വാ​യ്പ പൂ​ർ​ണ​മാ​യും എ​ഴു​തി ത​ള്ളു​ക, ടോ​മി​യു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സം​യു​ക്ത ഇ​ട​തു​പ​ക്ഷ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്കി​ന് മു​ന്നി​ൽ ഇ​ന്ന് മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് നേ​താ​ക്ക​ളാ​യ എ.​വി. ജ​യ​ൻ, പ്ര​കാ​ശ് ഗ​ഗാ​റി​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.
ക​ർ​ഷ​ക വി​ലാ​പ​യാ​ത്ര

പു​ൽ​പ്പ​ള്ളി: ഇ​രു​ള​ത്തെ അ​ഭി​ഭാ​ഷ​ക​ൻ ടോ​മി​യു​ടെ ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​ക്കാ​രാ​യ ബാ​ങ്ക് ജീ​വ​ന​ക്കാ​രെ​യും വീ​ട് പൂ​ട്ടു​ന്ന​തി​ന് കൂ​ട്ട് നി​ന്ന ഇ​രു​ന്പ് പ​ണി​ക്കാ​ര​നെ​യും അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ടോ​മി​യു​ടെ വാ​യ്പ പൂ​ർ​ണ​മാ​യി എ​ഴു​തി​ത​ള്ളി മ​തി​യാ​യ ന​ഷ്ട പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് എ​ഫ്ആ​ർ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ലേ​ക്ക് ക​ർ​ഷ​ക​വി​ലാ​പ​യാ​ത്ര ന​ട​ത്തി. എ​ഫ്ആ​ർ​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​എം. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. മ​നോ​ജ്, എ.​സി. തോ​മ​സ്, എ.​എ​ൻ. മു​കു​ന്ദ​ൻ, അ​ഡ്വ.​പി.​ജെ. ജോ​ർ​ജ്, എം.​ജെ. ചാ​ക്കോ, ടി. ​ഇ​ബ്രാ​ഹിം, അ​പ്പ​ച്ച​ൻ, പു​രു​ഷോ​ത്ത​മ​ൻ, ജോ​ർ​ജ് കൊ​ല്ലി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.